0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 54.3K

എന്നൊക്കെ ഉപദേശിച്ചത് ആണ്, _" ശ്രീ ഫോൺ വേഗം മനുവിന്റെ കൈകളിലേക്ക് വെച്ച് മാറി നിന്നു.

_" ഒന്നു പോയേ , എന്നിട്ട് എന്നെ കൂടെ നിങ്ങൾ കള്ളുകുടിയൻ ആക്കികോ,!!! ചേച്ചിയുടെ മുന്നിലൊക്കെ എനിക്കൊരു ഇമേജ് ഉള്ളത് ആണ്, അത് നശിപ്പിക്കാൻ എനിക്ക് പറ്റില്ല, _" മനു തൻറെ ന്യായം വ്യക്തമാക്കി.

_"എടാ പൊട്ടാ, നീ കുടിക്കില്ല എന്ന് ചേച്ചിക്ക് അറിയാം, അന്ന് എന്നോട് നിന്നെപ്പോലെ ആകാനാണ് പറഞ്ഞത്, അതുകൊണ്ട് നീ അത് വിട് ഫോണെടുത്ത് സംസാരിക്കു,_" മനുവിനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ശ്രീ അവൻറെ അടുത്ത പുരാണം വിളമ്പി.

അപ്പോഴേക്കും രണ്ടാം വട്ടവും ചേച്ചി വിളിക്കുന്നുണ്ടായിരുന്നു, പെട്ടെന്ന് ശ്രീ ഫോൺ അവൻറെ കയ്യിൽ നിന്നും മേടിച്ച് അറ്റൻഡ് ചെയ്തു, എന്നിട്ട് മനുവിന്റെ കയ്യിൽ വച്ചു കൊടുത്തു, 'ഡാ പന്നി പെടുത്തി അല്ലെ 'എന്നുള്ള മുഖഭാവത്തോടെ മനു ശ്രീയെ നോക്കി, എന്നിട്ട് ഫോൺ ലോഡ്സ്പീക്കറിൽ ഇട്ടു,.

,_" ഹലോ നീ എവിടെയാണ് എന്തെ വീട്ടിലേക്ക് വരാത്തെ, കല്യാണവീട്ടിൽ ആണോ ?!_"ഒറ്റയടിക്ക് ചേച്ചി കുറെ ചോദ്യങ്ങൾ ചോദിച്ചു നല്ല ദേഷ്യത്തിലാണ്, ഒരു നിമിഷത്തെ മൗനത്തിനുശേഷം ചേച്ചി വീണ്ടും ചോദിച്ചു

_" ഡാ...... കേൾക്കുന്നില്ലേ ?!_"

_"ചേച്ചി ...... ഇത് മനുവാണ്, ജിത്തു ഇവിടെ കിടന്നു ഉറങ്ങാണ്,__" ഒരു വിധത്തിൽ മനു പറഞ്ഞു ഒപ്പിച്ചു,

_" ആ മനു ആയിരുന്നോ, വെള്ളമടി പാർട്ടി ഉണ്ടായിരുന്നല്ലോ, എന്താ അവസ്ഥ?!!! ഒന്ന് കൊണ്ടുവിടാൻ പറ്റുമോ?! _" , മനുവും ശ്രീ യും ഒരുപോലെ അത്ഭുതപ്പെട്ടു. ഇവർക്കിത് എങ്ങനെ അറിയാം, വീണ്ടും മൗനം ഭജിച്ചു കൊണ്ട്

💬 Comments

View all comments