Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
ചേച്ചി തുടർന്നു,
_"മോനെ മനു ..... നിനക്ക് ആവുമെങ്കിൽ ഒന്ന് കൊണ്ടു വിടാവോടാ, നിനക്കറിയാലോ ഞങ്ങള് അങ്ങനെ അവിടെയൊക്കെ കിടക്കുന്നത് കണ്ടാൽ ഒരു മോശത്തരം ആണ്, അവൻറെ അച്ഛൻ അമ്പലത്തിലെ പൂജാരി അല്ലായിരുന്നോ, മോന് ഒന്ന് കൊണ്ടുവിടാൻ പറ്റുമോ, _" വളരെ ദയനീയമായിരുന്നു ചേച്ചിയുടെ ശബ്ദം ആ ചോദ്യത്തിൽ.
_" ആ ചേച്ചി .. ഞാൻ കൊണ്ടുവരാം, _" ശ്രീ യെ നോക്കി സമ്മതമല്ലേ എന്ന് ആംഗ്യത്തിൽ ചോദിച്ചു കൊണ്ട് മനു മറുപടി കൊടുത്തു.
_" പിന്നെ,, ഉമ്മറത്ത് ലൈറ്റ് ഇട്ടിട്ടില്ലാട്ടോ, ഗേറ്റ് തുറന്നിട്ടുണ്ട്, __ ചേച്ചി കാര്യങ്ങൾ വ്യക്തമാക്കി.
_" ഓക്കേ ഞാൻ അങ്ങോട്ടേക്ക് കൊണ്ട് വരാം __" മനു സമ്മതം മൂളി.
_" ശരി മോനെ, _" ചേച്ചിയുടെ സംസാരം കേട്ടിട്ട് മനുവിന് അത്ഭുതമായി, അവര് തമ്മിൽ അത്രക്ക് കൂട്ടാണ്, മനുവും ശ്രീദേവിയും. പക്ഷേ ഇപ്പം ചേച്ചി സംസാരിക്കുന്നത് ഒരു അറിയാത്ത ആളോട് സംസാരിക്കുന്നതുപോലെയാണ്.
_"ശ്രീ എന്നാ പോവുകയല്ലേ_" മനു ശ്രീ യെ നോക്കി ചോദിച്ചു,
_" ഒന്ന് പോയെടാ, മോനല്ലേ ഏറ്റത്, കൊണ്ട് ചെല്ല്. എനിക്ക് വയ്യാ അവളുടെ ചീത്ത കേൾക്കാൻ, നീ ഇവിടെ ഇല്ലാത്തപ്പോൾ ഒരിക്കൽ ഞാൻ ഇതുപോലെ ഏറ്റെടുത്തതാണ്, എൻറെ പൊന്നു മോനെ എന്നെ ഉപദേശിച്ചു ഒരു വഴിക്കാക്കി അവള്, നമ്മളെ ചേച്ചി __" ശ്രീ നല്ലപോലെ എനിക്ക് വീണ്ടും പണി തന്നു മനുവിന് മനസ്സിലായി.
_" എടാ നമ്മൾ അവിടെ കൊണ്ട് ചെല്ലുന്നു, ചേച്ചിയെ ഏൽപ്പിക്കുന്നു, അത്യാവശ്യമുണ്ടെന്നു പറഞ്ഞു തിരിച്ചു പോരുന്നു, _" മനു ദൗത്യം വളരെ സിമ്പിൾ
💬 Comments
View all comments