Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
അവര് രണ്ടുപേരും ഒരുപാട് കുടിക്കില്ല, പാകത്തിന് മാത്രം, പക്ഷേ ഇന്ന് ജിത്തു നല്ലോണം കുടിച്ചിട്ടുണ്ട്, ശ്രീ യാണ് ചോദിച്ചത്, അവൻ ജിത്തിന് ബാത്റൂമിൽ കൊണ്ടുപോയി വരുന്ന വഴിയാണ്,
"അത് പുതിയാപ്ലയുടെ വീട്ടിൽ നിന്നും പെണ്ണിൻറെ ഡ്രസ്സ് കൊടുക്കാൻ അവർ റിലേറ്റീവ് വന്നിരുന്നു. അമ്മോൻ എന്നെ വിട്ടില്ലടാ, അവിടെ പിടിച്ചു നിർത്തി അവരോട് സംസാരിക്കാൻ, ഇവന്മാര് പോണ്ടേ!!! എന്തോ ചുമ്മാ പറഞ്ഞോണ്ട് അവിടെ ഇരിക്കുക, അതിൽ ഞാനും പെട്ടു എന്തുപറഞ്ഞാ ഇറങ്ങുക?!!!!_" ", ചുമ്മാ മനു ഒന്നു തള്ളി നോക്കി,
_" ആ ഇപ്പം പുതുതായിട്ട് അങ്ങനെ ഒരു ചടങ്ങ് ഉണ്ടല്ലേ , കഴിഞ്ഞദിവസം അങ്ങാടിയിൽ നിന്ന് ആരോ പറയുന്നത് കേട്ടു,പിന്നെ നീ ഇങ്ങോട്ട് വന്നിട്ടും വലിയ കാര്യമൊന്നുമില്ല ,പിന്നെ ഇവന്മാരെ വാളു വെക്കുന്നത് പുറത്തേക്ക് എത്തിക്കാമായിരുന്നു, ആ കള്ള അക്കു ആദ്യം വാളു വെച്ചു ,അതുകണ്ട് അച്ചു വും, രണ്ടു മൈരന്മാർ പണി തന്നു, അഭി പിന്നെ വാളു വെച്ചില്ല അവൻ ഓഫ് ആയി, ഈ തെണ്ടിയും ഇപ്പോൾ വാളു വെച്ചേനെ ഞാൻ പിടിച്ചു ബാത്റൂമിൽ കൊണ്ടുപോയത് കൊണ്ട് രക്ഷപ്പെട്ടു,_" " ശ്രീ യുടെ വിശദീകരണത്തിന്റെ അപ്പുറം മനുവിന് ആശ്വാസമായത് അവൻ പറഞ്ഞ കള്ളം അവർ വിശ്വസിച്ചു എന്നതാണ്. മനു പതിയെ ഒരു നെടുവീർപ്പെട്ടു,
എന്താ പരിപാടി നിർത്തിയോ ?! ജിത്തുനേ കണ്ടിട്ട് മനു കളിയാക്കി ചോദിച്ചു,
_" ഞാ...ഞാൻ നിർ...ത്തി_" ജിത്ത് പറഞ്ഞു ഒപ്പിച്ചു, ശ്രീ അവനെ അവിടെയുള്ള ഒരു സോഫയിലേക്ക് ഇരുത്തിച്ചു, അവൻ പതിയെ അതിലേക്ക് വീണു സോഫയിൽ ചുരുണ്ടുകൂടി കിടന്നു,
"ഡാ ശ്രീ
💬 Comments
View all comments