0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 159.2K

വീണ്ടും പറഞ്ഞു,അനിയത്തിയെ രണ്ടുപേരും കൂടെ ചൊറിഞ്ഞു,

" പൊയ്ക്കോ രണ്ടും, പെണ്ണുങ്ങളായ കുറച്ചൊക്കെ ഷോപ്പിംഗ് നടത്തും, പെണ്ണും പിടക്കോഴിയും ഇല്ലാത്ത നിന്നോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല," പെട്ടെന്ന് അവൾ അങ്ങനെ പറഞ്ഞപ്പോൾ മനുവിന് വല്ലാത്തൊരു ഫീലിംഗ് കൈവന്നു, കാരണം അവളുടെ ഒറ്റ ചങ്ങാതിയായിരുന്നു മനുവിന്റെ പ്രണയിനി, ആ ഫീലിംഗ് അവൻറെ മുഖത്തും പ്രതിധ്വനിച്ചു,

" ശരി അളിയാ !! നിങ്ങൾ റസ്റ്റ് എടുക്ക് നാളെ കാണാം" , എന്നും പറഞ്ഞ് മനു തിരിഞ്ഞു നടന്നു, ഡോറിന്റെ അടുത്തെത്തിയപ്പോൾ അളിയൻ അവളെ ശകാരിക്കുന്നത് കേൾക്കാമായിരുന്നു,

" നീ ആവശ്യമില്ലാതെ അവനോട് എന്തിനാ അങ്ങനെയൊക്കെ പറഞ്ഞത്, ?!അതുകേട്ട് മനു തിരിഞ്ഞു നിന്ന് പറഞ്ഞു "അത് വിട്ടേക്കളിയാ, നിങ്ങൾ ഫുഡ് കഴിച്ചായിരുന്നോ, ?!"

" ആ ഞങ്ങൾ കഴിച്ചിരുന്നു, കല്യാണവീട്ടിൽ കയറിയ ഇങ്ങോട്ട് വന്നത്, മക്കൾ ഉറങ്ങി പോയതുകൊണ്ട് ഇങ്ങോട്ട് പോന്നു, ഉമ്മ ഇവിടെ കൊണ്ടാക്കി തിരിച്ചു പോയതാണ്, അവിടെ എന്തൊക്കെയോ പാട്ടും പരിപാടിയും ഉണ്ട്," അളിയൻ പറഞ്ഞു നിർത്തി.

"ഞാൻ കണ്ടിരുന്നു, ഞാനും അതിൽ ചാടാതെ തിരിച്ചു പോന്നതാ, എന്നാൽ ശരി " " ഇതും പറഞ്ഞ് മനു ഉള്ളിലേക്ക് കയറാൻ തുടങ്ങി,

"മനുക്കാ സോറി, "" കുറേ നേരത്തെ മൗനത്തിനുശേഷം അവൾ അവനോട് പറഞ്ഞു, ഒരു പുഞ്ചിരി സമ്മാനിച്ച "ഗുഡ് നൈറ്റ്" എന്നും പറഞ്ഞ് മനു റൂമിൽ കയറി വാതിൽ അടിച്ചു, പുറത്തുനിന്നും അവർ റൂമിലോട്ട് പോകുമ്പോൾ അളിയൻ അനിയത്തിയെ വഴക്കു പറയുന്നത് കേൾക്കാമായിരുന്നു.

മഞ്ഞ് പെയ്യുന്ന താഴ്വരയിലെ റോസാപ്പൂ വിരിയുന്നത് പോലെ മനോഹരമായ ഓർമ്മകൾ മനസ്സിലേക്ക് തേടിവന്നെങ്കിലും

💬 Comments

View all comments