0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 161.9K

മനു ഓർമ്മകളുടെ കടക്കൽ കത്തിവെക്കുന്നതുപോലെ ഓർമ്മകളെ മുറിച്ചെറിഞ്ഞു, ആ ഓർമകളിലേക്ക് ഇപ്പോ തിരിച്ച് പോകാൻ അവന് ഒരു മോഹവും ഇല്ലായിരുന്നു, പതിയെ വാട്സ്ആപ്പ് തുറന്നു, ആദ്യം കിടക്കുന്ന മെസ്സേജ് അനിയത്തിയുടേതാണ്, "സോറിഡാ, ഒരു സ്മൈലി തിരിച്ചയച്ചു, പിന്നെ തുറന്നത്

ശ്രീദേവി siss ❤️ എന്ന ചാറ്റാണ്, കുറെ മെസ്സേജുകൾ വന്നു കിടക്കുന്നു,

Hi daa,

Sorry daa,

Nee enne patti moshamayi chindikkalle tto

Ellaam marannu kalayuttodaa

Daaa

Nee vtl etheeelle

Daaa

Onnu reply tharamo,😡

Daaa

ഇതൊക്കെയായിരുന്നു മെസ്സേജുകൾ, പക്ഷേ ലാസ്റ്റ് സീൻ പത്തിരുപത് മിനിറ്റ് മുൻപേ ആണ്, എങ്കിലും" ഞാൻ വീട്ടിലെത്തി "എന്നുള്ള മറുപടി റിപ്ലൈ കൊടുത്ത ശേഷം ഫോൺ ചാർജിൽ ഇട്ടു, ഡ്രസ്സ് മാറ്റാൻ പോലും ഉള്ള ആരോഗ്യം ഇല്ലാത്തതുകൊണ്ട് അതേപോലെ കിടക്കയിലേക്ക് മറിഞ്ഞു, നിത്രാദേവി പുൽകാൻ നിമിഷങ്ങൾ മാത്രം മതിയായിരുന്നു, നേരം വൈകിയതുകൊണ്ട് അവന്മാരുടെ അടുത്തേക്ക് മനു അതിൽ പിന്നെ പോയതുമില്ല.

*****". ****" "" "*****" "" "" ""*******"" "

ഡും ഡും ഡും.......

രാവിലെ നിർത്താതെയുള്ള വാതിലിൽ മുട്ടുന്നത് കേട്ടാണ് മനു കണ്ണുതുറന്നത് .

"മനുക്കാ... മനുക്കാ ...ഒന്ന് വാതിൽ തുറന്നേ .." ഇതാരപ്പാ എവിടെയോ കേട്ട ശബ്ദം,

"" അള്ളോ റബ്ബേ, ഹന്ന,. "" പെട്ടെന്ന് അവൻറെ തലച്ചോർ ആ ശബ്ദത്തിനു ഉടമയെ അവന്റെ മുന്നിൽ അനാവരണം ചെയ്തു,മനു വെപ്രാളത്തിൽ എഴുന്നേറ്റ് വാതിലിന്റെ ലോക്ക് അയച്ചു ,വീണ്ടും കിടക്കയിൽ വന്ന് ഇരുന്നു, ഇരു കൈകളും ഊരക്ക് കുത്തിപ്പിടിച്ചുകൊണ്ട് കുളിച്ച് ഈറനണിഞ്ഞ

💬 Comments

View all comments