Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
ആ കൈകളെ തട്ടിമാറ്റിക്കൊണ്ട് എഴുന്നേറ്റ് റൂമിന്റെ ഡോർ തുറന്ന് പോയി.
" റബ്ബേ മോഹിച്ചത് കിട്ടിയില്ല !! ഇവിടെ ഒരാൾ എന്നെ ഒരുപാട് മോഹിച്ചിരുന്നു, എന്ന് ഒരുപാട് വൈകിയാണ് അറിയുന്നത്,'" എന്തൊക്കെ പരീക്ഷണങ്ങളാണ് തന്നോണ്ടിരിക്കുന്നത്, " പെട്ടെന്ന് മൊബൈൽ ഒന്ന് ചിലച്ചു,
" ഹന്ന, "
" മനുക്കാ... വേഗം വിട്ടോ പിന്നെ കിട്ടില്ല "
അപ്പോഴാണ് ആ കാര്യം മനു വീണ്ടും ഓർത്തത്, ഹന്നയുടെ മെസ്സേജിന് താഴെ രണ്ടുപേരുടെ മെസ്സേജുകൾ കൂടെ ഉണ്ടായിരുന്നു,
ശ്രീദേവി ചേച്ചി, പിന്നെ നൂറ, എൻ്റമ്മോ മനു തലയിൽ കൈവച്ചു, ആദ്യം നൂറയുടെ മെസ്സേജ് ഓപ്പൺ ചെയ്തു,
" ഗുഡ്മോണിങ് ,ഒന്ന് കാണണം ട്ടോ "
" സോറി, "
ഈ മൂന്ന് വാക്കുകളാണ് അവളുടെ മെസ്സേജ് ഉണ്ടായിരുന്നത്,
" വെരി ഗുഡ് മോർണിംഗ്, ഓക്കേ_ , എന്ന് മനുവും തിരിച്ചയച്ചു, അടുത്ത മെസ്സേജ് ഓപ്പൺ ചെയ്തു, അവിടെയും ഗുഡ്മോണിങ് കൊണ്ട് തന്നെയാണ് തുടങ്ങുന്നത്,
_ഗുഡ്മോണിങ്, നിൻറെ മെസ്സേജ് വന്നപ്പോഴേക്കും ഞാൻ ഉറങ്ങിയെടാ, സോറി ട്ടോ, _
_ഹലോ മനു എഴുന്നേറ്റില്ലേ _
_ഹലോ _
_ഡാ _
_പിന്നെ, നീ റിപ്ലൈ അയച്ചോ, ഞാൻ അമ്പലത്തിൽ പോയി വരാം_, "അമ്പലത്തിൽ പോയി വരാം" എന്ന് മെസ്സേജ് കണ്ടപ്പോൾ മനു പെട്ടെന്ന് മുല്ലപ്പൂവിന്റെ ഓർമ്മവന്നു, അയ്യോ ശ്രീദേവി ചേച്ചി അവിടെയാണല്ലോ ഉള്ളത്, മേടിച്ചു വെക്കാൻ പറഞ്ഞാലോ?!
ശരിയാണ് പെട്ടെന്ന് തന്നെ മനു ഫോൺ വിളിച്ചു, ആദ്യ റിങ്ങ് പൂർണമായി അടിച്ചെങ്കിലും ഫോൺ എടുത്തില്ല, ഒരിക്കൽ കൂടി വിളിക്കാം എന്ന് കരുതി ഡയൽ
💬 Comments
View all comments