Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
ഒരു മിനിറ്റ് ട്ടോ, _"
" ആയിക്കോട്ടെ തമ്പ്രാ, _" ഞങ്ങൾ ജിത്തിനെ വിളിക്കുന്നത് പോലെ ചേച്ചി തിരിച്ച് എന്നെ വിളിച്ചു, ഫോൺ കട്ട് ചെയ്യാതെ തന്നെ അവളുടെ നമ്പർ ഡയൽ ചെയ്തു, ഫോണിൻറെ മുകളിൽ ശ്രീദേവി ചേച്ചി ഹോൾഡിങ് എന്ന് വന്നു, മറുതലക്കൽ ഫോൺ എടുത്തത് ഹന്നയുടെ ഏതോ കൂട്ടുകാരിയാണ്, അവൾ ഹന്നയുടെ അടുത്ത് കൊണ്ടുപോയി ഫോൺ കൊടുത്തു, അളവും കാര്യങ്ങളും അവളോട് ചോദിച്ചതിനു ശേഷം പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു, ഓട്ടോമാറ്റിക്കലി മറുതലക്കൽ നിന്നും മനോഹരമായ ശബ്ദത്തോടെ" ഹലോ "എന്നുള്ള ശബ്ദം കേട്ടു,
" അപ്പൊ ഫോൺ വെച്ചില്ലായിരുന്നോ_", മനു ചോദിച്ചു
"ഇല്ല നീ ഹോൾഡ് ചെയ്തത് ഞാൻ കണ്ടു ചെവിയിൽ തന്നെ ഫോൺ വെച്ചതായിരുന്നു, _"ചേച്ചിയോട് അളവും കാര്യങ്ങളും പറഞ്ഞുകൊടുത്തു," ഞാൻ പെട്ടെന്ന് വരാം" എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു, പെട്ടെന്ന് തന്നെ ബാത്റൂമിൽ കയറി നല്ലവണ്ണം ഒന്ന് കുളിച്ച് ഒരു വെള്ളമുണ്ടും ഇളം പച്ച ഷർട്ടും എടുത്തിട്ട് ക്രെറ്റയുടെ ചാവിയുമെടുത്ത് ഇറങ്ങാൻ തുടങ്ങി, ബുള്ളറ്റ് എടുക്കണോ?!! ക്രെറ്റ എടുക്കണോ ?!! എന്നൊരു കൺഫ്യൂഷൻ ഒരു നിമിഷം അവൻറെ കാലുകളെ നിശ്ചലമാക്കി, മനസ്സിൽ നിഗൂഢമായ ചിന്തകളോടെ "ക്രെറ്റ മതി " എന്ന് തീരുമാനത്തിൽ മനു എത്തി, ഞങ്ങളുടെ വീടിനടുത്ത് നിന്നും ഒരു രണ്ടര മൂന്നു കിലോമീറ്റർ മാത്രമേ അമ്പലത്തിന്റെ അടുത്തേക്കുള്ളൂ, വീട്ടിൽ നിന്നിറങ്ങിയ കാർ പെട്ടെന്ന് തന്നെ കുതിച്ചു പാഞ്ഞു, അതിനിടക്ക് ചേച്ചിയുടെ കോൾ വന്നു,
" ഡാ ഞാൻ വാങ്ങിച്ചു കേട്ടോ, _"
"ആ ചേച്ചി ഞാനിതാ ടു
💬 Comments
View all comments