0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 186.7K

ചിരി ചിരിച്ച് ഇറങ്ങാൻ തുനിഞ്ഞു, മനുവും ഡോർ തുറന്ന് ഇറങ്ങി, റോഡിൽ നിന്നും കുറച്ചു താഴേക്ക് ഇറങ്ങണം ഈ കടയിലേക്ക് എത്താൻ,

വൈകുന്നേരം ആയാൽ ഇവിടെ ടൂറിസ്റ്റുകളും ഒരുപാട് ആളുകളും ചെക്കന്മാരും ,പെൺകുട്ടികളും ,എല്ലാം ഉണ്ടാകും, ഭയങ്കര വൈബ് ഉള്ള ഒരു സ്ഥലം, മൂന്ന് നാല് സ്റ്റെപ്പുകൾ ഇറങ്ങണം കരിങ്കല്ലു കൊണ്ടുള്ള സ്റ്റെപ്പ് ആയതിനാൽ മയക്കാലത്ത് വെള്ളം ഒലിച്ചിറങ്ങിയതിനാലും കുറച്ച് അങ്ങിങ്ങായി കല്ലുകൾക്കിടയിലെ മണ്ണൊലിച്ചു പോയിട്ടുണ്ട്, ആദ്യത്തെ സ്റ്റെപ്പിൽ ഇറങ്ങിയതും ചേച്ചി ഒന്ന് തെന്നി, അപ്പോഴേക്കും അവളുടെ തൊട്ടു മുൻപിൽ ഉള്ള മനുവിനെ അവൾ പിടിച്ചിരുന്നു, അവൻറെ ഷോൾഡറിൽ അവളുടെ കൈകൾ മുറുകിയപ്പോഴാണ് അവള് തെന്നി വീഴാൻ പോയത് അവൻ അറിഞ്ഞത്, ഇതുകണ്ട് മനു അവളെ പിടിച്ച് നേരെ ആക്കി, വലത്തെ കൈകൾ നീട്ടി അവൾക്കു നേരെ, മുകളിലേക്ക് അവളുടെ കണ്ണിലേക്ക് നോക്കി കൈകൾ നീട്ടി നിൽക്കുന്ന മനുവിനെ അവളും അതേപോലെ നോക്കി, ആ നീളൻ വിരലുകൾ ഉള്ള വെളുത്ത കൈകൾ മനുവിന്റെ കൈകളിലേക്ക് ഒരു ഉൾപ്രേരണോണം അവൾ വച്ചുകൊടുത്തു, അവളുടെ കൈകൾക്ക് നല്ല തണുപ്പ് ഉണ്ടായിരുന്നു, പച്ച കരയണിഞ്ഞ വെള്ള സാരിയുടുത്ത് അവളും പച്ച ഷർട്ടും വെള്ള മുണ്ടും ഉടുത്ത് അവൻറെയും ആ നിൽപ്പ് കണ്ടപ്പോൾ മണവാട്ടിയെ മണവാളൻ ആനയിക്കുന്നതുപോലെ ഉണ്ടായിരുന്നു, അവൻ അവളുടെ കൈകൾ പിടിച്ചു താഴെ, നിന്നും തിരിഞ്ഞു നോക്കുന്ന മനു കാണുന്നത് സ്റ്റെപ്പിലേക്ക് നോക്കാതെ തന്നെ നോക്കി കൊണ്ട് ഇറങ്ങിവരുന്ന ശ്രീദേവിയെയാണ്,

"ശ്രീ ...._" ഏതോ ലോകത്ത് നിന്നും ആരോ വിളിക്കുന്നത് പോലെയാണ് ശ്രീദേവി ആ വിളി കാതിൽ മുഴങ്ങിയത്, അവൾ

💬 Comments

View all comments