Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
നോക്കി, ശ്രീദേവിയുടെ മനസ്സ് കലങ്ങി മറിഞ്ഞു, ഇവൻ എന്നോട് ഈ കാണിക്കുന്നത് പ്രണയമാണോ അതോ മറ്റെന്തെങ്കിലും ആണോ, പ്രണയമാണെങ്കിൽ ഞങ്ങൾക്കിടയിൽ അത് മുന്നോട്ടു കൊണ്ടുപോകാനാവില്ല, ഒരുപാട് കാരണങ്ങൾ മുന്നിൽ തടസ്സമായിട്ടുണ്ട്, ഇനി മറ്റെന്തെങ്കിലും ആണെങ്കിലോ, ?! അവളുടെ ഹൃദയം വല്ലാതെ മിടിച്ചു കൊണ്ടിരുന്നു, നിറഞ്ഞ കണ്ണുകൾ തുറന്നു മുൻപോട്ടു നോക്കിയപ്പോൾ അവളുടെ വീട് എത്താൻ ആയിരുന്നു, ഇൻഡിക്കേറ്റർ ഇട്ട് അവളുടെ വീട്ടിലേക്ക് കയറാൻ ഒരുങ്ങുന്ന സമയത്ത് ഗിയറിൽ കൈ പിടിച്ചിരുന്ന മനുവിന്റെ കൈയുടെ മുകളിൽ ശ്രീദേവി കയ്യെടുത്ത് വച്ചു, ഷോക്ക് അടിച്ച പോലെ മനു അവളെ തിരിഞ്ഞുനോക്കി, കണ്ണുകൾ നിറഞ്ഞിട്ടുണ്ട്, രണ്ടു കണ്ണിൽ നിന്നും ഒരേസമയം കൺമഷിയോടു കൂടെ കണ്ണീർത്തുള്ളി താഴേക്ക് ഒലിച്ച്പോയി, ഇപ്പൊൾ എന്തിനാണ് അവൾ കരയുന്നത് എന്ന് മനുവിന് മനസ്സിലായതേയില്ല , ശ്രീദേവിക്കും ഞാൻ എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലായില്ല, അവളുടെ ഉപബോധമനസ്സ് ആണ് ഈ പ്രവർത്തി അവളെ കൊണ്ട് ചെയ്യിച്ചത്, പക്ഷേ അവൻറെ കൈകളിലെ പിടുത്തം വീണ്ടും മുറുക്കി അവൾ," ഞാൻ മുല്ലപ്പൂവല്ലേ തന്നുള്ളൂ ,വേറൊന്നും ചെയ്തില്ലല്ലോ " എന്നുള്ള മുഖഭാവവുമായി മനു അവളെ നോക്കി, അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി, മനു വീട്ടിലേക്ക് കേറാൻ തുടങ്ങുന്ന കാർ പെട്ടെന്ന് നിർത്തി, വീടിൻറെ ഉമ്മറത്തേക്ക് 100 മീറ്റർ കൂടി പോകാനുണ്ട്, ഉമ്മറത്ത് ആരെങ്കിലും ഉണ്ടോ എന്ന് ഉറപ്പുവരുത്തി മനു അവളോട് "കണ്ണുകൾ തുടയ്ക്ക് ചേച്ചി അവര് കണ്ടാൽ വല്ലതും വിചാരിക്കും, കണ്ണുകൾ തുടക്ക് കേട്ടോ,_" പെട്ടെന്ന് പുറകിൽ നിന്നും ഒരു ഹോൺ സൗണ്ട് കേട്ടു, മനു തിരഞ്ഞു നോക്കിയപ്പോൾ ജിത്താണ്, "ഇവൻ ഇത്
💬 Comments
View all comments