0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 219.3K

എവിടെ പോയി വരുന്നു" , എന്നും പറഞ്ഞ് മനു കാറ് മുന്നോട്ട് എടുത്തു, അതിനിടക്ക് തന്നെ ശ്രീദേവി കണ്ണെല്ലാം തുടച്ച് ക്ലിയർ ആക്കിയിരുന്നു, മനു വീടിൻറെ മുറ്റത്ത് കാർ നിർത്തി, ശ്രീദേവി അവനെ ഒന്ന് നോക്കി, ആ കണ്ണുകൾ ചുവന്ന കലങ്ങിയിട്ടുണ്ട്, ജിത്തു വരുമ്പോഴേക്കും കാർ ഡോർ തുറന്നു പുറത്തേക്കിറങ്ങി അവൾ നടന്നു, അപ്പോഴേക്കും ഡ്രൈവിംഗ് സൈഡിലേക്ക് ജിത്തു ബൈക്കുമായി വന്നു,"ചേച്ചിയെ നിനക്ക് എവിടുന്ന് കിട്ടിയെടാ,?!_"

" ഒന്നും പറയണ്ട മോനെ, ഹന്ന മുല്ലപ്പൂ വാങ്ങാൻ ഏൽപ്പിച്ചിരുന്നു, എനിക്കാനെൽ ഇന്നലെ രാത്രി ചില തെണ്ടികൾ കാരണം നല്ല പണിയാ കിട്ടിയത് , ചിലവന്മാരെ എടുത്തു നേരെ കെടുത്തണം ,ചിലവന്മാരെ വീട്ടിൽ കൊണ്ടു വിടണം ,ആ വീട്ടിൽ കൊണ്ടുവിടുന്ന പന്നികൾ എൻറെ മേത്ത് ശർദ്ദിക്കും, അങ്ങനെ എനിക്ക് എന്റെ കൂട്ടുകാരെ കൊണ്ട് വളരെ ഉപകാരങ്ങൾ മാത്രമേ ഇന്നലെ രാത്രി കിട്ടിയിട്ടുള്ളൂ സഹോദരാ, അതുകൊണ്ട് ഉറങ്ങാൻ വൈകി,_" ഇതുകേട്ട് ജിത്ത് ഇളിഞ്ഞ ഒരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു,

"നിന്നെ കള്ളുകുടിക്കാതെ ഞങ്ങളു വളർത്തിയത് ഇതിനൊക്കെ വേണ്ടിയിട്ടാണ്_" ,

"ഉവ്വ് തമ്പ്രാ, രാവിലെ എണീക്കാൻ വൈകി, അതുകൊണ്ട് മുല്ലപ്പൂ വാങ്ങാൻ പോകാൻ ഒരുങ്ങുമ്പോഴാണ് ചേച്ചി എന്നും അമ്പലത്തിൽ പോകാറുണ്ടെന്ന് ഓർമ്മവന്നത് ,ഉടനെ ചേച്ചിയെ വിളിച്ചു, എവിടെയാണെന്ന് ചോദിച്ചു, അമ്പലത്തിൽ ആണെന്ന് പറഞ്ഞപ്പോൾ, മുല്ലപ്പൂ വാങ്ങാൻ ഏൽപ്പിച്ചു, അതുകൊണ്ട് സാധനം കിട്ടി, അതൊക്കെ പോട്ടെ, നീ എവിടെ പോയതായിരുന്നു, _" മനു കാര്യങ്ങൾ കുറച്ചു മാറ്റം വരുത്തി അവൻറെ മുന്നിൽ അവതരിപ്പിച്ചു.

"അമ്മ കടയിൽ പറഞ്ഞുവിട്ടത് ആണ്,_" "ഓക്കേ, എടാ ഞാൻ പോട്ടെ,!

💬 Comments

View all comments