Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
പെട്ടെന്ന് അങ്ങോട്ടേക്ക് വായോ !, നമ്മളൊക്കെയുള്ളൂ അവൾക്ക് ആങ്ങളമാർ ആയിട്ട് ,എന്നറിയാലോ,!? മനു അവൻറെ അടുത്തുനിന്നും പെട്ടെന്ന് പോകാനും, കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കാൻ വേണ്ടി വെപ്രാളം വച്ചു,
" ശരിയാ ഞാൻ പെട്ടെന്ന് വരാ, അല്ലടാ വാളു വെച്ചോ ഞാൻ, _" ജിത്തു പതുക്കെ കാര്യം അറിയാൻ മനുവിനോട് ചോദിച്ചു,
"ചേച്ചി കുട്ടിയെ ........!_" മനു ഉറക്കെ വിളിച്ചു, ആ ചോദ്യം കേട്ടതും മനുവിൻ്റെ വെപ്രാളം എല്ലാം പോയി ആവേശം ആയി, അകത്തു നിന്നും ശ്രീദേവി ഇറങ്ങിവന്നു, കണ്ണുകൾ കഴുകിയിട്ടുണ്ടെന്ന് തോന്നുന്നു, ഇറങ്ങി പോകുമ്പോൾ ഉള്ള ആ ചുവപ്പ് ഇപ്പോൾ ആ കണ്ണുകൾക്ക് ഇല്ല, കൂടെ അമ്മയുണ്ടായിരുന്നു, അത് മനു കണ്ടില്ല_
"ചേച്ചിയെ... ഇന്നലെ ഇവൻ എൻറെ ഷർട്ടിൽ എന്തോ ചെയ്തു വെച്ചിട്ടില്ലേ ,അതിവന് വിശ്വാസക്കുറവുണ്ട് ,ചേച്ചി അതൊന്ന് കാണിച്ചുകൊടുക്കണം കേട്ടോ,_"ഇതുകേട്ട് ശ്രീദേവി തിരിഞ്ഞ് അമ്മയെ ഒന്ന് നോക്കി, അമ്മ അറിയാതെ ഒതുക്കാനുള്ള പ്ലാൻ ആയിരുന്നു ശ്രീദേവിക്കും,"എടാ പട്ടി നിന്നെ ഞാൻ കണ്ടോളാം കേട്ടോ" എന്ന ഭാവത്തിൽ ജിത്തു അവനെ നോക്കി, ചേച്ചിയുടെ പുറകിൽ നിൽക്കുന്ന അമ്മയെ അപ്പോഴാണ് മനു കാണുന്നത്,അമ്മ ആ സമയത്ത് ഇറങ്ങി വരും എന്ന് മനുവും കരുതിയില്ല,
"എന്താടാ കുട്ടാ ഇന്നലെ ഇവൻ കാണിച്ചേ?!" ആകെ പെട്ടു ,പെട്ടെന്ന് മനസ്സിൽ വന്ന ഒരു ബുദ്ധിക്ക് മനു പറഞ്ഞു,
" ഞങ്ങൾ തമാശക്ക് കളിച്ചപ്പോൾ എൻറെ ഷർട്ട് കീറി അമ്മാ,""
" അതാണോ ?!!!! ജിത്തു .... അവന് നല്ലൊരു ഷർട്ട് മേടിച്ചു കൊടുക്കണം കേട്ടോ, നിങ്ങളുടെ കുട്ടിക്കളി ഇപ്പയുംമാറിയില്ലേ കുട്ടികളെ'" അമ്മ
💬 Comments
View all comments