0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 225.6K

അത്തർ അടിച്ച് ആ മണം പോക്കീട്ട് കൊണ്ട് തന്നോളണം"_, മനു ഗൗരവത്തിൽ പറഞ്ഞു. പിന്നെ രണ്ടുപേരും പരസ്പരം ഒന്ന് നോക്കി, പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു രണ്ടു പേരും കൂടെ,

" ഹഹഹ "

" എടാ അവന്മാരുടെ ഒക്കെ വല്ല വിവരവുമുണ്ടോ, ഞാൻ ഇന്നലെ പിന്നെ അങ്ങോട്ട് പോയില്ല, _" മനു ഉള്ള സത്യം അവനോട് പറഞ്ഞു,

"സത്യം പറഞ്ഞാൽ ഞാൻ സാധനം വാങ്ങാൻ പോയപ്പോൾ അവിടെ കേറി നോക്കി, കുറെ വാളു വച്ച് അവശിഷ്ടങ്ങൾ അല്ലാതെ അവന്മാർ ഒന്നും അവിടെ ഒന്നുമില്ല, എല്ലാം എണീറ്റ് പോയിട്ടുണ്ടാവും,_" ജിത്തു അവൻ പോയി നോക്കിയ കാര്യം ആരും കേൾക്കാതെ അവനോട് പറഞ്ഞു,

" അതെ, എടാ ഞാൻ പോട്ടെ,,, ഞങ്ങള് വരുന്ന വഴിക്ക് അശോകേട്ടനെ കണ്ട് കടയിൽ കയറി ഒരു ചായ കുടിച്ചാണ് വരുന്നതു, അങ്ങേരുടെ തള്ള് കേട്ട് വൈകി, ഞാനിതൊന്ന് പെട്ടെന്ന് കൊണ്ടു കൊടുക്കട്ടെ, അല്ലെങ്കിൽ അവളെന്നെ കൊല്ലും, അമ്മോന്റെ രണ്ട് മിസ്കോൾ വന്നു കിടപ്പുണ്ട് പോയി നോക്കട്ടെ, നീ അവന്മാരൊക്കെ സെറ്റാക്കി അങ്ങോട്ടേക്ക് വായോ, _"മനു അതിന്റെ ഇടക്ക് കൂടെ അവിടെ പോയ കാര്യവും അവനെ ബോധിപ്പിച്ചു.

"ആണോ നിങ്ങൾ അവിടെ കയറിയർന്നോ ?! കുറെ ആയി അങ്ങോട്ട് പോയിട്ട്, അത് വിട്, നീ വിട്ടോ,ഞാൻ വന്നോളാം, എല്ലാത്തിനെയും ഒന്ന് വിളിച്ചു നോക്കട്ടെ, _"

" ചേച്ചിയും അമ്മയും എപ്പോഴാ വരുന്നേ,?!_" മനു റിവേഴ്സ് എടുക്കുന്ന കൂട്ടത്തിൽ അവനോട് വീണ്ടും ചോദിച്ചു,

" അവര് കുറച്ച് കഴിഞ്ഞ് തിരക്ക് കുറഞ്ഞിട്ട് വന്നാൽ പോരേ, ഞാൻ ഇടക്ക്

💬 Comments

View all comments