0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 228.6K

ആലോചിച്ചുകൊണ്ടിരുന്ന ശ്രീദേവി പെട്ടെന്ന് ബോധത്തിലേക്ക് വന്നപ്പോ ഇതാണ് കേൾക്കുന്നത്,

" നിനക്ക് ഞാൻ വെച്ചിട്ടുണ്ട്, അവൾ ഇവിടെ ഇല്ലാത്തത് കൊണ്ടല്ലേടാ നീ ഇങ്ങനെ കാണിച്ചു കൂട്ടുന്നത്, അവൾ ഉള്ളപ്പോൾ ഇങ്ങനെയൊന്നുമില്ല അപ്പൊ എന്നെയും അമ്മയെയും നിനക്ക് ഒരു വിലയും ഇല്ലേ ?!" , ശ്രീദേവി ചവിട്ടിത്തുള്ളി അകത്തേക്ക് പോയി,

" അങ്ങനെയല്ല ചേച്ചി അവൻ കൊണ്ടുവന്നത് ആണ്, മനു,!!! അതിൻറെ സന്തോഷത്തിൽ കുടിച്ചതാ, "

"ആഹാ!!!! അവൻ കൊണ്ടുവന്നതാണോ? എന്നിട്ട് അവൻ കുടിച്ചില്ലല്ലോ, അവനാ ഇന്നലെ കഷ്ടപ്പെട്ട നിന്നെ ഇവിടെ എത്തിച്ചത്, അവൻറെ ഷർട്ടിലേക്ക് നീ ഛർദ്ദിക്കുകയും ചെയ്തു,_" ശ്രീദേവി മനുവിനു വേണ്ടി വാദിക്കുന്നത് പോലെ സംസാരിച്ചു, അവൾ അറിയാതെയാണ് അവനെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നത്. ഉള്ളിലെ അവനോടുള്ള ഇഷ്ടം അവളറിയാതെ വന്നു കൊണ്ടിരിക്കുകയാണ്.

"സോറി ചേച്ചി, സത്യമായും എനിക്ക് ഒന്നും ഓർമ്മയില്ല,_" ജിത്തു തീർത്തു പറഞ്ഞു,

" മനുവിനെ ഞാൻ കാണട്ടെ, അവനാണ് ഇത് നിങ്ങൾക്ക് കൊണ്ട് തന്നതല്ലേ, _" അവൾക്ക് മനു ചെയ്യുന്ന ഒരു ചെറിയ തെറ്റ് പോലും സഹിക്കാത്ത പോലെ ആയി അവളുടെ സംസാരം.

" പൊന്നു ചേച്ചി ... അവനെ ഒന്നും പറയല്ലേ, അവൻറെ കാലു പിടിച്ചിട്ടാണ് അവൻ കൊണ്ടുവന്നത്, _" ജിത്തു കൂട്ടുകാരനെ രക്ഷിക്കാൻ അവളുടെ കാലു പിടിക്കാൻ തയ്യാറായി,

"എനിക്കറിയാം അവൻ നല്ല കുട്ടിയാ. അവൻ കുടിക്കത്ത് ഒന്നുമില്ല, "" _ഇതു പറഞ്ഞപ്പോൾ ശ്രീദേവിയുടെ ഉള്ളിൽ ഒരു കോരിത്തരിപ്പുണ്ടായി, അവനെപ്പറ്റി നല്ലത് പറയുമ്പോൾ എനിക്ക് എന്താണ് സംഭവിക്കുന്നത് ശ്രീദേവി ഓർത്തു, അത് പുറത്ത് കാണിക്കാതെ ശ്രീദേവി അവനോട് പറഞ്ഞു

💬 Comments

View all comments