Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
"ഞാൻ അവൻറെ ഷർട്ട് അലക്കി വെച്ചിട്ടുണ്ട് ,നീ അതെടുത്ത് വാഷിംഗ് മെഷീനിൽ ഇട്ട് ഒന്നുകൂടെ അലക്ക്, എന്നിട്ട് അവനെ കൊണ്ട് കൊടുക്കാണം കേട്ടോ!! ചേച്ചി അവൻറെ മേൽ ചട്ടം കെട്ടി.
" _അതൊക്കെ ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്, ചേച്ചിയുടെ ലിസ്റ്റ്ൽ പെർഫെക്റ്റ് ആയിട്ടുള്ളത് അവൻ മാത്രമല്ലേ ഉള്ളൂ, ജിത്തു മനുവിനെ ചേച്ചി കൂടുതൽ സപ്പോർട്ട് ചെയ്യുന്നതുപോലെ തോന്നിയതുകൊണ്ട് നിരാശ പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു.
"അതേടാ നിങ്ങളൊക്കെ കള്ളും കുടിച്ച് നടന്നോ, എനിക്ക് നീ അവനെ പോലെ കുടിക്കാതിരിക്കുന്നതാണ് ഇഷ്ടം, എന്തിനാ മോനെ കുടിച്ച ശരീരം നശിപ്പിക്കുന്നത്, അവൾ സ്നേഹത്തോടെ അനിയൻ്റെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു,
" ഇല്ല ചേച്ചി ഇനി ഇതുപോലെ കുടിക്കില്ല, അവൻറെ മറുപടി കേട്ട് തോളിൽ ഒരു അടി കൊടുത്തുകൊണ്ട് അവൾ തിരിഞ്ഞു നടന്നു നടക്കുന്നതിന്റെ ഒപ്പം തിരിഞ്ഞു നോക്കി അവനോട് പറഞ്ഞു
" നീയൊക്കെ കുടിച്ച് ചാകും, എന്തേലും ആയിക്കോ എനിക്കെന്താ, " അവൾക്ക് അവൻ ഇനി കുടിക്കില്ല എന്നുള്ള കാര്യം മാത്രം കേട്ടാൽ മതിയായിരുന്നു, പക്ഷേ അവൻ പറഞ്ഞത് ഇനി ഇത്ര കുടിക്കില്ല എന്നാണ്, ഇത്രയും കുടിക്കില്ലെങ്കിലും കള്ളുകുടിക്കും എന്ന് ജിത്ത് തീർത്തു പറഞ്ഞതാണ്, അതാണ് ശ്രീദേവിയെ പ്രകോപിപ്പിച്ചത്.
പുറകിൽ നിന്നും ജിത്തു ചിരിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു
"ചേച്ചി കുട്ടി സോറി _"
അവൾ അവിടെ നിന്ന് തിരിഞ്ഞ് അവരോട് പറഞ്ഞു
"നിൻറെ അമ്മയോട് പോയി പറ,_" അതു പറഞ്ഞ് തിരിഞ്ഞപ്പോൾ തൊട്ടു മുൻപിൽ അമ്മ നിൽക്കുന്നു, നാവു കടിച്ചു അബദ്ധം പറ്റിയത് പോലെ ശ്രീദേവി കൈ കുടഞ്ഞു, അമ്മ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ
💬 Comments
View all comments