Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
അവൾ തൊട്ടടുത്തുള്ള തൻറെ റൂമിലേക്ക് കയറി വാതിൽ അടച്ചു, ചട്ടകവും കയ്യിൽ പിടിച്ച് നിൽക്കുന്ന അമ്മയുടെ മുന്നിൽ നിന്നും ജിത്തു പെട്ടു, പക്ഷേ സൈഡിൽ കണ്ട സ്റ്റെയർകേറി അവൻ മുകളിലോട്ടു ഓടി, "ഈ കുട്ടികളുടെ ഒരു കാര്യം" എന്നും പറഞ്ഞ്അമ്മ ഒരു ചെറുപുഞ്ചിരിയോടെ തിരികെ കിച്ചണിലേക്ക് നടന്നു.
******** ********** *********** ********** *****
രണ്ടുമിനിറ്റ് കൊണ്ട് മനു കല്യാണവീട് എത്തി, 9 മണിയോടടുത്തിരുന്നു സമയം, മുല്ലയുമെടുത്ത് മനു വീട്ടിലേക്ക് നടന്നു, കുറേ ആളുകൾ എന്തൊക്കെയോ പറയുന്നുണ്ട്, എല്ലാവരോടും" ഇപ്പം വരാം" എന്ന് പറഞ്ഞ് അവൻ ആ മുല്ലപ്പൂ ഹന്നയുടെ കൈകളിൽ എത്തിക്കാൻ ധൃതിപ്പെട്ട് നടന്നു, അവളുടെ റൂമിന്റെ മുൻപിൽ എത്തിയപ്പോൾ ഡോർ അടഞ്ഞു കിടക്കുന്നു, അവൻ പതിയെ വാതിലിൽ മുട്ടി, അവളുടെ ഏതോ കൂട്ടുകാരി വന്നു വാതിൽ തുറന്നു, രാവിലെ കണ്ട ആ ഹന്ന ആയിരുന്നില്ല ഇപ്പോൾ എൻറെ മുന്നിൽ നിൽക്കുന്നത് എന്ന് മനുവിന് തോന്നിപ്പോയി, അത്ര മനോഹരമായി അവളെ മേക്കപ്പ് ചെയ്തെടുത്തിരുന്നു, കണ്ണു മിഴിച്ച് അവളെ നോക്കിക്കൊണ്ടിരുന്ന എന്നോട്
"മനുക്കാ മുല്ല ഉണ്ടാക്കാൻ പോയതായിരുന്നു അല്ലേ_" , അവളുടെ ചോദ്യം കേട്ടാണ് മനു ബോധത്തിലേക്ക് തിരിച്ചുവന്നത്,
പെണ്ണേ നിൻറെ കല്യാണമാണെന്ന് നോക്കത്തില്ല ട്ടോ , ഒരെണ്ണം അങ്ങോട്ട് തരും,അവിടെ കുറവായിരുന്നു, ഞാൻ പിന്നെ ടൗണിൽ പോയാണ് മേടിച്ചത്, "മനു ചുമ്മാ തട്ടിവിട്ടു.
" അള്ളോ സോറി ട്ടോ മാനുക്ക, _"അവൾ പെട്ടെന്ന് തന്നെ വല്ലാതായി, അവൻറെ സാഹസം കേട്ട്.
" ഞാൻ പിന്നെ നിനക്ക് വേണ്ടി എവിടുന്നായാലും കൊണ്ടുവരില്ലേ, നീ എൻറെ മുറപ്പെണ്ണ് അല്ലേ_",
💬 Comments
View all comments