Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
അത് കേട്ട് എല്ലാവരും ചിരിച്ചു ഹന്ന ഒഴികെ, അവളുടെ മുഖം പെട്ടെന്ന് വല്ലാണ്ടായി, രാവിലത്തെ പോലെ കരയും എന്ന് തോന്നിയപ്പോൾ മനു പെട്ടെന്ന് അവളുടെ അടുത്തേക്ക് നീങ്ങി കവിളിൽ പതുക്കെ തട്ടിക്കൊണ്ട്
" എന്ത് സുന്ദരിയായി നീ, അവനിപ്പോ കണ്ടാൽ മനസ്സിലാവുമോ ആവോ,_" എല്ലാവരും വീണ്ടും ചിരിച്ചു, മനു അടുത്ത ഡയലോഗും തള്ളിവിട്ടു,
" ഇതെല്ലാം കൂടെ അവിടെ പോയിട്ട് കഴുകി കളയുമ്പോൾ അവൻ വീണ്ടും ബോധം കെടും അല്ലേ,_" അവിടെ കൂടിനിന്ന പെൺപടയോട് ഒരു ഹാസ്യ നൃത്തകനെ പോലെ കൈകൾ ഉയർത്തി അവൻ ചോദിച്ചു, വീണ്ടും ചിരിയുടെ മാലപ്പടക്കം അവിടെ പൊട്ടിയൊഴിഞ്ഞു, കൂടെ ഹന്നയും, അന്ന പെട്ടെന്ന് വന്ന് അവനെ കെട്ടിപ്പിടിച്ചു, " താങ്ക്സ് മനുക്കാ, _"
"താങ്ക്സ് ഒക്കെ മതി, നീ പോയി പെട്ടെന്ന് സെറ്റ് ആവാൻ നോക്ക്, നിൻറെ വാപ്പ എന്നെ കുറെ കാര്യങ്ങൾ ഏൽപ്പിച്ചിട്ടുണ്ട്, ഞാനതൊക്കെ വൃത്തിക്ക് ചെയ്യട്ടെ_" , മനു അവളെ അവിടെ തന്നെ ഇരുത്തിപ്പിച്ച ശേഷം തിരികെ നടക്കാൻ ഒരുങ്ങി, വാതിലിൽ എത്തിയപ്പോൾ തിരിഞ്ഞുനിന്ന് അവളോട് ചോദിച്ചു
"അല്ല ,!!! എന്താ നമ്മുടെ പ്ലാൻ പോകുമ്പോ കരച്ചിൽ ഉണ്ടോ,_"?!
" _ഒന്ന് പോയെ മനുക്കാ, ഞാൻ കരയില്ല പക്ഷേ മനുക്ക കരയണം_", അവൻറെ കണ്ണിലേക്ക് നോക്കി ഹന്ന പറഞ്ഞു,
"ഉവ്വ് തമ്പ്രാട്ടി _" മനു തല കുമ്പിട്ട് കൈകൾ മുഖത്തിന് നേരെ ഉയർത്തി അവളോട് പറഞ്ഞു, അതുകണ്ട് എല്ലാവരും ചിരിച്ചു. ആ ചിരി അടങ്ങും മുമ്പേ മനു അവിടെ നിന്നും പുറത്തേക്ക് കടന്നു. നേരെ ചെന്നു പെട്ടന്ന് അമ്മോന്റെ
💬 Comments
View all comments