Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
അവനിൽ നിന്ന് പ്രതീക്ഷിച്ചില്ലെങ്കിലും അവൾക്കും അത് ശരിയാണെന്ന് തോന്നി, കുറച്ചു നേരം കൂടി മൗനം അവർക്കിടയിൽ തത്തി കളിച്ചു, നൂറ അവനോട് എന്തു പറയണമെന്ന് അറിയാതെ കുഴങ്ങി, ഒരുപാട് അനുഭവിച്ചു, ഇനി ഒരാളുടെ കാൽക്കീഴിൽ കിടന്നു ജീവിക്കാൻ എനിക്കാവില്ല, പിന്നെ ഇവന് എന്നെ കല്യാണം കഴിക്കണം എന്നുള്ളതല്ലല്ലോ ആ പറഞ്ഞതിന്റെ അർത്ഥം, അതിൻറെ അർത്ഥം വളരെ നന്നായി എനിക്ക് മനസ്സിലായിട്ടുണ്ട്, പിന്നെ മനു എൻറെ എല്ലാമറിയുന്ന ഒരേ ഒരാളാണ്, അവൻ ചതിക്കില്ല എന്ന് മാത്രം അറിയാം, ഒരിക്കലും അവന് ഞാനും എനിക്ക് അവനും ഒരു ബാധ്യതയാവില്ല, എന്ന് ഉറപ്പുള്ളതുകൊണ്ട് "തുടരാം" എന്നുള്ള ഒരു മറുപടിയാണ് നൂറയുടെ മനസ്സ് അവളോട് പറഞ്ഞത്, അത് അവളുടെ നാവിലൂടെ പുറത്തേക്ക് വന്നു,
"എനിക്കും മറക്കാതിരിക്കാൻ തന്നെയാണ് ഇഷ്ടം, പക്ഷേ അത് എങ്ങനെ ഓർക്കണം എന്ന് ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ അതില്ല, _" പെട്ടെന്ന് ഒരിക്കൽ കൂടി അവളുടെ കവിളുകൾ കോരിയെടുത്ത് അവളുടെ വീർത്ത് നിൽക്കുന്ന ചുണ്ടുകളിൽ മനുവിന്റെ അധരം അമർന്നു, പെട്ടെന്ന് തന്നെ അവൻ അത് പിൻവലിക്കുകയും ചെയ്തു, ഒരു മനോഹരമായ ചുടുചുംബനം. ചിരിച്ചുകൊണ്ട് അവളുടെ മുടി ഇഴകളെ തലോടിക്കൊണ്ട് മനു പറഞ്ഞു
"അപ്പം പൊന്നെ !!! കാണാം, കാണണം, കുറച്ച് തിരക്കുണ്ട്, അമ്മോൻ അവിടെ കാത്തിരിക്കുക ആണ് _"!!
"എനിക്കും കാണണം, _" അവളിൽ നിന്നും ഒരു വല്ലാത്ത വാക്കാണ് പുറത്തേക്ക് വന്നത്, അവൻറെ കണ്ണിലേക്ക് നോക്കി അവൾ പറഞ്ഞത്. മനുവിലും അതൊരുതരം തരിപ്പാണ് ഉടലെടുത്തത്, ഒരുതരം തരിപ്പ് അവൻറെ ശരീരത്തെ മൊത്തം ബാധിക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്ന്
💬 Comments
View all comments