0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 238.2K

അമ്മോന്റെ കാര്യം ഓർമ്മ വന്നത്, പുറകിലേക്ക് കൈ എത്തിച്ചു നേരത്തെ എക്സ്ട്രാ മേടിച്ച ആ മുല്ലപ്പൂ അവൾക്ക് നൽകിക്കൊണ്ട് മനു പറഞ്ഞു ,

" ഞാൻ നിനക്ക് വേണ്ടി മേടിച്ചതാ,_" അവളുടെ കണ്ണിൽ ഒരു തിളക്കം കണ്ടു, അവൾ ഒരുതരം ഉന്മാദത്തിലേക്ക് വീണുപോയോ എന്നൊരു സംശയം മനുവിൽ ഉണ്ടായി, കാരണം അവളുടെ വാക്കുകളും പ്രവർത്തികളും അങ്ങനെയായിരുന്നു.

"ഈ ഡ്രസ്സ് നല്ല രസമുണ്ട് ,മുല്ലപ്പൂ കൂടെ ഉണ്ടെങ്കിൽ പൊളിക്കും, _" മനു അവളെ ഒന്ന് പുകഴ്ത്തി. സത്യത്തിലും നല്ല ഭംഗിയുണ്ടായിരുന്നു വെളുത്ത സുന്ദരിയായ നൂറ ചുവന്ന എംബ്രോടെറി വർക്കുകൾ ചെയ്ത ആ ചുരിദാർ ഇട്ടപ്പോൾ, പുകഴ്ത്തൽ കേട്ട് പുഞ്ചിരിച്ചുകൊണ്ട് കാറിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞ നൂറ തിരികെ സീറ്റിലേക്ക് തന്നെ അമർന്നിരുന്ന് പറഞ്ഞു,

"ഡാ ഞാൻ ഒരു കാര്യം പറയട്ടെ, ഒരുപാട് കാലത്തിനു ശേഷം ഇന്നലെ ഞാൻ നന്നായി ഉറങ്ങി, എനിക്ക് ഇനിയും ഇങ്ങനെ ഉറങ്ങണം,"" നൂറ ശ്വാസം ഒന്ന് വലിച്ചു വിട്ടു, എന്നിട്ട് തുടർന്നു

" പിന്നെ ഒരു കാര്യം കൂടി ഉണ്ട്, എനിക്ക് രണ്ടു മക്കളുണ്ട്, _"അവൾ ഒന്നു പറഞ്ഞു വീണ്ടും നിർത്തി, മനു കണ്ണു മിഴിച്ച് അവളെ നോക്കി, അതുകൊണ്ട് നൂറ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

" നീ പേടിക്കണ്ട !!! എന്നെ കെട്ടാൻ ഒന്നുമല്ല പറയുന്നത്, നിന്നെ കെട്ടാൻ ഇഷ്ടമില്ലാത്തതുകൊണ്ട് അല്ല, എൻറെ ഈ ബാധ്യതകളെ നിൻറെ തലയിൽ വച്ച കെട്ടാൻ എനിക്കിഷ്ടമില്ല, അവൾ വീണ്ടും ശ്വാസം എടുത്തു കൊണ്ട് തുടർന്നു

"എൻറെ പൊന്നു മനു ... എനിക്കൊരു ജോലി റെഡിയാക്കി തരണം,! അവിടെ

💬 Comments

View all comments