0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 69.7K

ചെയ്തു തുടങ്ങിയിട്ട് കുറച്ചു നേരമായി .ഇനി അടുത്ത മാരണം

_" റബ്ബേ ....;എന്തൊക്കെയാണ് ഇത് നടക്കുന്നത്.. _" മനു ഇതും പറഞ്ഞു കാർ എടുക്കാൻ പോയി, പഴയ കാർ ആണെങ്കിലും അവനത് വെൽ മെയിൻറ്റൈൻഡ് ആക്കിയാണ് കൊണ്ടുനടക്കുന്നത്, മനു കാർ സ്റ്റാർട്ട് ആക്കി അവർ വരുന്നിടത്തേക്ക് കൊണ്ടുവച്ചു, ആരെയും കാണുന്നില്ല ഇനിയാ പന്നിക്ക് ബോധം വന്നില്ലേ, മനു ഹാൻഡ് ബ്രേക്ക് വലിച്ചിട്ട് താഴെക്കിറങ്ങിച്ചെന്നു, എന്തൊക്കെ ചെയ്തിട്ടും ജിത്തിന് ബോധം വന്നില്ല,

_"നീ വന്നേ ഇവനെ എടുത്ത് വണ്ടിയിലേക്ക് കേറ്റ്, __" മനുവിനെ കണ്ട ഉടനെ ശ്രീ പറഞ്ഞു,

_"എടാ... ഞാൻ പെടില്ലേ ?! അവിടെ കൊണ്ടുപോയിട്ട്, _" ഈ അവസ്ഥയിൽ കൊണ്ടുപോയാലുള്ള കാര്യം ആലോചിച്ചിട്ട് മനു വീണ്ടും അവനെ തോണ്ടി നോക്കി.

_"എടാ ചേച്ചിയും അവളും എല്ലാം ഇല്ലേ, പിന്നെന്താ_" ആ പന്നി വീണ്ടും ഒഴിഞ്ഞു മാറുകയാണ്,

_"എന്നാലും പന്നി നീ വരില്ല ,!!! എന്ന് തന്നെയല്ലേ_" മനുവിന് ദേഷ്യം വന്നു,

_"മനസ്സിലാക്കടാ!!!!!_" അതും പറഞ്ഞു ശ്രീ അവന്റെ കൈ തോളിലൂടെ ഇട്ടു ജിത്തിനെ താങ്ങി നിർത്തി മനുവും ഓപ്പോസിറ്റ് സൈഡിൽ അതുപോലെ ചെയ്തു രണ്ടുപേരും കൂടെ അവനെ താങ്ങി കാറിൽ എത്തിച്ചു. ഫ്രണ്ട് സീറ്റിൽ കിടത്തി സീറ്റ് ബെൽറ്റ് ഇട്ടു.

_"മനു എന്നോട് ഒന്നും തോന്നല്ലേ, നീ പതുക്കെ കൊണ്ടുവിട്ടിട്ട് വാ, ഞാൻ വിടട്ടെ ട്ടോ, നീ ഇവന്മാരെ നാളെ ഒന്ന് വിളിക്കണേ,_" എല്ലാം മനുവിൻ്റെ നെഞ്ചില് വെച്ചു കൊടുത്തിട്ട് ശ്രീ കയ്യൊഴിഞ്ഞു,

_"എന്നെ പറഞ്ഞാൽ മതിയല്ലോ, കള്ളും വാങ്ങി തന്നു നിന്നെയൊക്കെ കുടിപ്പിച്ചിട്ട് ഇതെല്ലാം

💬 Comments

View all comments