Chapter Title : Body swapping miracle [Vasu]
തടി ആയിട്ടു അങ്ങനെ കടന്നു കൂടി...
വീട്ടിലെ കഷ്ടപ്പാടും കലോത്സവ ജീവിതത്തിലെ പരാജയങ്ങളും ഒക്കെ കൂടി ആയപ്പോൾ ഞാൻ ഒരു ഫ്രാസ്യട്രേറ്റഡ് ചാവുണിസ്റ് ആയി മാറി എല്ലാത്തിനോടും എന്തിനോടും വെറുപ്പും വിലാപവും. അങ്ങനെ ഇരിക്കെ ആണ് ഞാൻ ചില സുഹൃത്തുക്കൾ വഴി അറിയുന്നത് എന്റെ കല്യാണി കുട്ടിക്ക് ഇപ്പോൾ ഒരു കാമുകൻ ഉണ്ടെന്നു. കാമുകൻ ആരാണെന്ന് കേട്ടപ്പോൾ ഞാൻ സ്വല്പം ഒന്ന് അന്തളിച്ചു പോയി... അതെ അവളുടെ കാമുകൻ റോഷൻ മേനോൻ... നാട്ടിലെ പ്രമുഖ വ്യവസായം രാഷ്ട്രീയ നൃപസ്രഷ്ടാവ് ആയ നന്ദകുമാർ മേനോന്റെ ഒരേ ഒരു മകൻ....
റോഷനെ പറ്റി പറയുവാണേൽ എന്റെ എല്ലാ രീതിയിലും ഉള്ള വിപരീതം ആണ് റോഷൻ... കാണാൻ അതിസുന്ദരൻ 6 അടി 2 ഇഞ്ച് പൊക്കം വെളുത്ത നിറം ജിം ബോഡി.... പഠിക്കാൻ മിടുക്കൻ കോളേജ് കലോത്സവങ്ങളിൽ ഒക്കെ ആഗ്രകന്യൻ... നന്നായി പാട്ട് പാടും ഗിറ്റാരും വായിക്കും.... കോളേജ് ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ. എന്തും കൊണ്ടും എല്ലാം തികഞ്ഞ ഒരു പുരുഷൻ.... വളരെ അധികം സ്വത്തും പ്രതാപവും ഉള്ള വീട്ടിലെ പയ്യൻ ആണ്....
സ്കൂൾ കാലം തൊട്ടേ ഞാൻ അസൂയയും ആരാധനയും കൊണ്ട് നോക്കി കണ്ട ഒരു പുരുഷൻ. ജനിക്‌നെങ്കിൽ ഇവൻ ഒക്കെ ആയിട്ടു കാണിക്കണം എന്ന് പല തവണ ഞാൻ സ്വയം പറഞ്ഞിട്ടുണ്ട്. റോഷന്റെ ഭംഗി കാരണം സ്കൂൾ കാലം തൊട്ടേ അവന്റെ പുറകെ ഒരുപാട് പെൺപിള്ളേർ ഒണ്ടു പക്ഷെ അവൻ അങ്ങനെ ആർക്കും നിന്നു കൊടുത്തതായിട്ട് കേട്ടിട്ടില്ല....
അങ്ങനെ ഇരിക്കെ ആണ് അവനും എന്റെ കല്യാണി കുട്ടി ആയിട്ട് ഉള്ള ബന്ധത്തിനെ പറ്റി ഞാൻ അറിയുന്നത്.... ഒരുപാട് വിഷമം തോന്നി.... ചെറുതിലെ മനസ്സിൽ കൊണ്ട് നടന്ന ഒരു വിഗ്രഹം എന്ത് നിസ്സാരം ആയിട്ടു ആണ് അവൻ വന്നു കൊണ്ട് പോയത്.... പിനീട് ഉള്ള കൊറേ കാലം ഞാൻ ഡിപ്രെഷൻ അടിച്ചു ജീവിക്കുവയർന്നു....
ക്ലാസ്സിൽ പോണം തിരിച്ചു വീട്ടിൽ വരണം മുറി അടച്ചു ഇരിക്കും... ആഹാരം കഴിക്കാൻ മാത്രം പുറത്ത് ഇറങ്ങും... ആരോടും അതികം ഒന്നും മിണ്ടില്ല... എല്ലാരോടും ദേഷ്യവും വിരോധവും
💬 Comments
View all comments