Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി [സൂർദാസ്]
ഏത് സുന്ദരിയെ മോഹിച്ചാലും സ്വന്തമാക്കി വിലസുന്ന വില്ലാളിവീരൻ... പണ്ട് കേട്ട ഒരു മാപ്പിള പാട്ട് സമാന്റെ ഓർമയിൽ ഒന്ന് മിന്നി മറഞ്ഞത് . മനസിൽ മൂളി
"ഏഴാം ബഹറിന്റെ അക്കരെയക്കരെയൊരൂക്കൻ കോട്ട
ഇഫ്രീത്ത് രാജനെടുപ്പിച്ചേ, അതിനുള്ളിൽ
ഏഴായിരത്തൊന്ന് സുന്ദരിമാരെ പത്നിമാരായ്
ഇഫ്രീത്ത് രാജൻ പാർപ്പിച്ചേ"
"ഡോ ഏഴായിരത്തൊന്നുമില്ല... 1എണ്ണമുണ്ട് അതിനെക്കൊണ്ട് ഞാൻ പെടുന്ന പാട് എനിക്കേ അറിയൂ" .
സമാൻ വിരൽ കടിച് അയ്യേ എന്ന മട്ടിൽ താഴേക്ക് നോക്കി.. മനുഷ്യരുടെ മനസ്സ് ഇവർക്ക് വായിക്കാൻ കഴിയും എന്ന് ഉമ്മ പണ്ട് പറഞ്ഞത് സമാന് ഓർമ വന്നു. സമാനെ നോക്കി രാജാവ് തുടർന്നു. "ഞങ്ങളെ കുറിച്ച് നിങ്ങൾ പറയുന്ന പലതും ഞങ്ങൾക്ക് പോലും അറിയില്ല.. അമതിരി
തള്ളാണ് നിങ്ങൾ മനുഷ്യർ ഞങ്ങളെ പറ്റി പറഞ്ഞു പരത്തുന്ന കാര്യങ്ങൾ.എന്നാൽ ചിലതൊക്കെ വാസ്തവം തന്നെയാണ് താനും. ഞങ്ങൾക്ക് നിങ്ങളുടെമനസ്സ് വായിക്കാൻ കഴിയും.. ഞങ്ങൾ ഉദ്ദേശിച്ചവർക്കേ ഞങ്ങളെ കാണാൻ കഴിയൂ... ഞങ്ങളുടെ ലോകവും വസ്തുക്കളുമെല്ലാം അങ്ങിനെ തന്നെ. നിങ്ങൾക്ക് വേണേൽ അതിനെ പ്രകാശ ലോകം എന്ന് വിളിക്കാം..ലൈറ്റ് വേൾഡ് ... പക്ഷേ നിങ്ങൾ ഇത്തരം കാര്യങ്ങളെ ഡാർക്ക് വേൾഡായി ആണ് പരിഗണിക്കാറ് എന്ന് മാത്രം... നിങ്ങളുടെ പുരാണങ്ങളെ തിരുത്തി എഴുതാനല്ല സമാനെ ഇവിടെ കൊണ്ട് വന്നത്.. ഞ്ഞങ്ങൾ ജിന്നുകൾക്കില്ലാത്ത ഒരു പാട് കാര്യങ്ങൾ നിങ്ങൾക്ക് കഴിയും. നിങ്ങൾക്ക് കഴിയാത്ത പലതും ഞങ്ങൾക്കും കഴിയും.അങ്ങിനെ നിങ്ങൾക്ക് മാത്രം കഴിയുന്ന ഒരു കാര്യം സമാനെ കൊണ്ട് ചെയ്യിക്കാനാണ് താങ്കളെ ഇവിടെ എത്തിച്ചത്.അത് ദർബാറിൽ നിന്ന് പറയാനുള്ളതല്ല.. താങ്കളോട് മാത്രമായി പറയും.. ദർബാർ കഴിയുന്ന വരെ
💬 Comments
View all comments