Chapter Title : ചാരുലത [അശ്വത്ഥാമാവ്]
കൊട്ടാരം പണിതു, കോണ്ടസ്സ കാറും വാങ്ങി.
എന്നോടും ചോദിച്ചു എന്താ വേണ്ടതെന്ന്.
പണി എടുത്തതിനു കാശ് മാത്രം മതിയെന്നായിരുന്നു എന്ടുത്തരം.
എന്നാലും അവൻ വന്നു വിളിക്കുമ്പോ അവനോടൊപ്പം പോയിരുന്നു മദ്യപിക്കും, മേല്പറഞ്ഞ ബാലൻചേട്ടന്റെ ഷാപ്പിൽ.
രണ്ടുകൊല്ലം കൊണ്ട് പണിയെടുത്ത കാശിനു ഞാൻ സ്വന്തം ആയൊരു വീടുവെച്ചു, രാത്രി മണലുവാരിയും പകൽ പണിക്കരുടെ കൂടി വീട് പണിയ്ക്ക് സഹായിച്ചും എല്ലു മുറിയെ പണിതു. എല്ലാം അവൾക്ക് വേണ്ടി.............................................
"മോനെ പിഴപ്പിച്ചു ഈ പൊലയാടി" എന്നും പറഞ്ഞു സാജന്റെ അപ്പച്ചൻ ഇറക്കി വിട്ട അന്ന് ഞാൻ പകച്ചു പോയിരുന്നു.
അത്രേം കാലം വീടെന്ന് വിളിക്കാൻ ഉണ്ടായിരുന്നിടുത്തുന്നു ഇറക്കി വിട്ടപ്പോൾ എങ്ങോട്ട് പോകണം എന്നറിയാത്ത അവസ്ഥ.
തെണ്ടിതിരിഞ്ഞു അവസാനം ചെന്നെത്തിയത് ഒരു ശിവക്ഷേത്രത്തിന് മുന്നിൽ.
2 ദിവസമായി തിന്നാത്തതുകൊണ്ട് നല്ല വിശപ്പു, പക്ഷെ തെണ്ടാൻ അഭിമാനം സമ്മതിച്ചില്ല മയങ്ങി വീണുപോയി.
നല്ല ഏലാം തണുപ്പുള്ള വെള്ളം മുഖത്തു വീണപ്പോൾ ഉണർന്നു.
മെല്ലെ കണ്ണുകൾ ചിമ്മിത്തുറന്നു, അതാ പാർവതിദേവി മുന്നിൽ.
""ഏയ് അതെങ്ങനെ ശെരിയാവും പാർവതി ദേവിക്കെന്താ ഹൈസ്കൂൾ കുപ്പായത്തിൽ കാര്യം"" എന്നോർത്തു, ഒന്നോടെ മിഴിച്ചു നോക്കി.
കണ്ണ് തള്ളി പോയി,
ശരീരം നേരെ ചൊവ്വേ പ്രവർത്തിക്കുന്നില്ല .
ലോകത്തിലേക്കും വെച്ച് ഏറ്റവും വലിയ സൗന്ദര്യം അന്ന് കണ്ടു.
സങ്കൽപ്പങ്ങളിൽ മാത്രം കണ്ടിട്ടുള്ള ഒരു സർപ്പസൗന്ദര്യം.
ആ കണ്ണുകളിലേക്ക് നോക്കുംതോറും അവന്റെ നഷ്ടപെട്ട ഊർജം തിരിച്ചു വരുന്നത് പോലെ തോന്നി.
ചന്ദ്രശോഭയില്ലാ നിശയിലെ തമസ്സിനെ വെല്ലുന്ന ആ കറുത്ത മിഴികൾ എന്നെ തെന്നെ നോക്കികൊണ്ടിരുന്നു.
"എന്താ ഇങ്ങനെ നോക്കുന്നെ "................കലുഷിതംആയ മനസ്സിനെ ശാന്തം
💬 Comments
View all comments