Chapter Title : ചാരുലത [അശ്വത്ഥാമാവ്]
ആകാനും പോന്ന ശക്തിയുള്ള ആ ശബ്ദം കാതിൽ വന്നിടിച്ചുപ്പോൾ ഞാനറിയാതെ എന്റെ കണ്ണുകൾ അനിയന്ത്രതിതം ആയി ഒഴുകുവാൻ തുടങ്ങി.
എന്തോ .
നിർത്താൻ കഴിയുന്നില്ല, ഈ നിന്ന നില്പിൽ ലോകം ഒന്നങ്ങു ഉറച്ച പോയിരുന്നേൽ എന്ന് തോന്നിപോയി.
ആ കാന്തം പോലുള്ള പവിഴ കണ്ണുകളിലേക്ക് തുറിച്ച നോക്കിനിന്നെ എന്നെ നോക്കി വീണ്ടും അവൾ ആ ചോദ്യം ആവർത്തിച്ചതും, ജീവിതത്തിൽ ആദ്യമായും അവസാനമായും ഞാൻ ഒന്നിനെ ആഗ്രഹിച്ചു.
അപ്പോളേക്കും അവിടേക്ക് വന്ന അവളുടെ അപ്പൻ 'ശാന്തൻ ശാന്തി' എന്നെ നോക്കി ദഹിപ്പിച്ചിട്ട് അവോൾട് നിന്ന് ചാടി.
"കണ്ട പെഴകളോട് നിന്ന് കിന്നരികാണ്ടു കേറിപ്പോടി ഒരുമ്പെട്ടോളെ .
അവൾ അവനെ ഉണർത്താൻ നടക്കുന്നു.
തന്തേം തള്ളേം ഇല്ലാത്ത നായ്ക്കളെ കാണുമ്പോ അവൾക്കൊരു അനുകമ്പ."..........
ആ മനോഹരമായ മിഴികളെ നിറച്ചുകൊണ്ടവൾ തൊട്ടടുത്ത വീട്ടിലേയ്ക്ക് ഓടിപോകുന്നത് നോക്കി ഞാൻ നിന്ന്.
""എടാ നായെ
നോക്കി നില്കാതെ എഴുനേറ്റ് പോടാ.
ദീപാരാധനയ്ക്ക് നേരായി
നിന്നെപോലുള്ള പട്ടികൾ ഇവിടെ കിടന്നാൽ ഭഗവാന് പോലും ഇറങ്ങി വരൻ തോന്നുല്ല""......
അത്രേം ആളുകളുടെ മുന്നിൽ വെച്ചങ്ങനെ ആക്ഷേപിച്ചെങ്കിലും അവളെ ഒന്ന് കാണാൻ കഴിഞ്ഞല്ലോ എന്നോർത്തു ഞാൻ നടന്നു.
പിന്നെ എല്ലാം അവൾക് വേണ്ടി വെട്ടിപ്പിടിക്കാൻ ഒള്ള തത്രപ്പാടിൽ ആയിരുന്നു. വണ്ടി ഓടിച്ച തടി ചൊമന്നും ഒരു ആറു സെന്റു ഭൂമി വാങ്ങി, അതും അവളുടെ വീടിനടുത്തു.
സാജനിൽ നിന്നും അവളുടെ വിവരങ്ങൾ അറിയാൻ കഴിഞ്ഞു .
ചാരുലത...............
ചാരു
അതായിരുന്നു അവളുടെ പേര്.
+2 പഠിയ്ക്കുന്നു.
അതിനിടയിൽ പരിചയപെട്ടു,
ഇഷ്ട്ടം പറഞ്ഞു, മൗനസമ്മതം മൂളി അവൾ പുഞ്ചിരിതൂകി.
അവൾ
💬 Comments
View all comments