Chapter Title : ചാരുലത [അശ്വത്ഥാമാവ്]
എന്നേക്കാൾ രണ്ടു വയസിനു മൂത്തതാണ് എന്നുള്ളത് എനിക്ക് ഒരു പ്രെശ്നം അല്ലായിരുന്നു .
അന്നൊടുകയായിരുന്നു.
എല്ലാം അവൾക്ക് വേണ്ടി വെട്ടിയപിടിയ്ക്കണമെന്ന് എന്നോടാരോ പറയുന്നത് പോലെ.
കാലം കടന്നു പോയി.
പതിനഞ്ചാം വയസിൽ തുടങ്ങിയ ആ ഓട്ടം ഇന്ന് ഈ 22-ആം വയസിലും തുടർന്ന് കൊണ്ടേയിരുന്നു.
എന്റെ വീടിന്റെ പണി കഴിഞ്ഞു അഞ്ചാം ദിവസം കവലയ്ക്ക് വെച്ച ഈ മേല്പറഞ്ഞ ശാന്തിയെ കണ്ടു കാര്യം പറഞ്ഞു.
എനിക്കവളെ കെട്ടിച്ചു തരാമോ എന്ന്.
നടക്കില്ലന്ന് മനസ്സ് പലവട്ടം പറഞ്ഞെങ്കിലും അത്ഭുതങ്ങളിൽ വിശ്വാസം അർപ്പിച്ചു ഞാൻ ചോദിച്ചു.
കൂടി പോയാൽ ഇല്ലെന്ന് പറയും.
അപ്പൊ എന്തായാലും അവളേം കൊണ്ടേ പോകുന്നു പറഞ്ഞു ശാന്തനെ ഒന്ന് വിരട്ടണം.
പക്ഷെ തന്റെ സമൂഹത്തിലെ വിലയും നിലയും പറഞ്ഞു തന്നെ എല്ലാരുടെയും മുന്നിൽ നിർത്തി അപമാനിയ്ക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
...................................................
"ഡാ"......
"ഡാ കോപ്പേ വണ്ടിന്ന്' ഇറങ്ങ് " സാജൻ വിളിക്കുമ്പോളാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നത്.
പിന്നെ ചാടി ഇറങ്ങി .
ഷാപ്പിന്റെ മൂലയ്ക്ക് ഒരു ബെഞ്ചിലോട്ട് ചന്തി ഒറപ്പിച്ച അവൻ "ബാലേട്ടാ രണ്ടുകുപ്പി " എന്നും വിളിച്ച് പറഞ്ഞേച്ച് എന്നോടായി ശബ്ദം താഴ്ത്തി
"എന്നതിനെ മൈരേ നീ സ്റ്റേഷനിലോട്ട് കെട്ടിയെടുത്തെ"??ന്നൊരു ചാട്ടവും ....
ആദ്യം അവനോടു ഒന്നും പറയണ്ട എന്ന് കരുതിയ ഞാൻ അവന്റെ ആ കലിപ്പ് കണ്ട എല്ലാം മണിമണിയയായിട്ട് പറഞ്ഞു കൊടുത്തതും അവൻചാടി എഴുന്നേറ്റു.
"ആ കഴുവേറീടെ കഴുത്തു ഞാമെബെട്ടും "...................
ഒരു ഫുൾ കുപ്പി പനങ്കള്ളു അകത്തു കേറിയപ്പോളേക്കും അവൻ ഉറഞ്ഞുതുള്ളി എഴുനേറ്റു.
എന്നാൽ അവനെ പിടിച്ചിരുത്തി
💬 Comments
View all comments