Chapter Title : ചക്രവ്യൂഹം 5 [രാവണൻ]
തന്റെ മൊബൈൽ കൈയിൽ എടുത്ത് അതിൽ അവസാനം പകർത്തിയ ചിത്രങ്ങളിലൂടെ കണ്ണോടിച്ചു. ...അഭിയുമായി സംസാരിച്ചുനിൽക്കുന്ന വൈദേഹിയുടെ ചിത്രങ്ങളിൽ കാണുന്ന അവളുടെ ഉടൽ അഴകിലൂടെ അവന്റെ കഴുകൻ കണ്ണുകൾ ഓടിനടന്നു. ...
.
.
.
.
ആഫ്റ്റർ നൂൺ, എക്കണോമിക്സ് ക്ലാസ്സിൽ കുട്ടികൾ പലരും ഇരുന്ന് ഉറക്കം തൂങ്ങി...
“എന്തൊരു ശോകവാ. ...“
അശ്വിൻ താടിക്ക് കൈ കൊടുത്തു 🙂....നടുവിൽ ഇരുന്ന അഭിമന്യു നീട്ടിയൊരു കൊട്ടുവാ ഇട്ട് വലത്തേക്ക് നോക്കുമ്പൊ അച്ചു കണ്ണും തുറന്ന് മിസ്സ് പഠിപ്പിക്കുന്നത് അക്ഷരംപ്രധി വിഴുങ്ങി മിഴിച്ച് ഇരിക്കുവാണ്. ...ബുജി തന്നെ
അഭിമന്യു നെറ്റിയിൽ പെരുവിരൽ അമർത്തി അമർഷത്തോടെ വെറുതെ പെൺകുട്ടികളുടെ ഭാഗത്തേക്ക് നോക്കി....അവനെതന്നെ നോക്കിയിരുന്ന വൈദേഹി പെട്ടെന്ന് മുഖം തിരിച്ചു. ...അവളുടെ മുഖത്ത് ചുവപ്പ് പടരുന്നത് കണ്ട അഭിമന്യുവിന്റെ ചുണ്ടുകളിൽ ഒരുകുഞ്ഞ് പുഞ്ചിരിയൂറി. ....
പൊടുന്നനെ. ... തലയിൽ കഠിനമായ വേദന അനുഭവപ്പെട്ടതും അഭിമന്യു ഒന്ന് മുന്നിലേക്ക് ആഞ്ഞ് നെറ്റിയിൽ കൈയമർത്തി. ...അവന്റെ കണ്ണുകൾ തുറിച്ച് രക്താംബരം പോലെ ചുവന്നുവന്നു.....
കഴിഞ്ഞരാത്രിയിൽ അനുഭവപ്പെട്ട അതേ. ...എങ്കിലും നിമിഷങ്ങൾക്കകംതന്നെ മറ്റാരുടെയും ശ്രദ്ധയിൽപെടാതെ ആ ഒരു ഭാവം പറഞ്ഞു. ...വൈദേഹിയെ നോക്കുമ്പോൾ, അവൾ ആകുലതയോടെ അവനെ നോക്കി എന്തുപറ്റിയെന്ന് കൈയുയർത്തി ശബ്ദം പുറത്തുവരാതെ അധരങ്ങൾമാത്രം ചലിപ്പിച്ചുകൊണ്ട് ചോദിച്ചു....
തുടരും. .....
💬 Comments
View all comments