Chapter Title : ചന്ദ്ര വേദം 2 [മന്ത്രവാദി]
മന്ത്രവാദിയുടെ മായയിൽ വീണ എല്ലാവർക്കും നന്ദി. ഈ ഭാഗം എത്രത്തോളം നന്നായെന്ന് അറിയില്ല. കഥ പ്രതീക്ഷച്ചതിൽ നിന്നും കോമ്പ്ലിക്കേറ്റണ്ട് ആയിട്ടുണ്ട്. കൈ പോയതിനപ്പുറം മനസ്സ് പോയി അങ്ങനെ സംഭവിച്ചതാണ്. ഒരുവിധം രണ്ടും ഒരു സ്ഥലത്ത് എത്തിയിട്ടുണ്ട് !. ആദ്യമായി എഴുതുന്നതിൻ്റെ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് കഥ ബിൽഡ് ചെയ്യാൻ സമയമെടുക്കും. ചന്ദ്ര വേദം ഇഷ്ടപ്പെടുന്നവർ കാത്തിരിക്കുമല്ലോ...
********
ബാഗെല്ലാം പാക് ചെയ്ത് വണ്ടിയിൽ വച്ച് സെറ്റ് ആക്കി ,വഴി അറിയാമെങ്കിലും മാപ്പിട്ട് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. ഏഴുമണിക്കൂർ യാത്രയുണ്ട്, യാത്രയ്ക്കിടയിലെ ചായ കുടിയും ആസ്വാദനവും ഒക്കെ ചേർത്ത് ഒരു എട്ടുമണിക്കൂർ ആണ് കണക്ക്. നേരം പുലരുമ്പോൾ കണ്ണൂർ എത്തും നേരെ റിസോർട്ടിലെക്ക് പോകാമെന്ന് തീരുമാനിച്ച് യാത്രയിൽ മുഴുകി.
ചീറി പായുന്ന വാഹനങ്ങളെയും കണ്ണു തുളക്കുന്ന ഹൈ ബീമുകളെയും അവഗണിച്ച് യാത്ര ആസ്വദിക്കാനാണ് അവനിഷ്ടം.
ജോസേട്ടൻ്റെ തട്ടുകട എത്തിയതും വണ്ടി സൈഡാക്കി . നേരത്തെ ആയത് കൊണ്ട് ആവശ്യത്തിനു തിരക്കുണ്ട്.
“ജോസേട്ടാ ഒരു കട്ടൻ “
കടയിലേക്ക് കയറി കൊണ്ടവൻ വിളിച്ചു പറഞ്ഞു.
പരിചിതമായ ശബ്ദമാണ് എങ്കിലും ഉറപ്പുവരുത്താൻ ജോസ് ശബ്ദം വന്ന വഴിയെ എത്തി നോക്കി . .
“ഇന്ന് നേരത്തെ ആണല്ലോടാ എങ്ങോട്ടാ ? “
ആളെ കണ്ടതും കൈയിലെ വാച്ച് നോക്കി ജോസ് ചോദിച്ചു.
സംഭവം റിസോർടിലേക്ക് പോകുന്ന ദിവസം ഒക്കെ ഇവിടുന്നാണ് കട്ടനടിക്കാർ അതും പാതിരാത്രി. ഇന്ന് നേരം തെറ്റിയുള്ള യാത്ര കണ്ടതുകൊണ്ടുള്ള ചോദ്യമാണ്. കട്ടനും കുടിച്ച് കഥയും പറഞ്ഞ് യാത്ര തുടർന്നു.
*** A Week Ago***
“മൂട്ടിൽ വെയിലടിച്ചാലേ രാജകുമാരി എഴുന്നേക്കുള്ളായിരിക്കും ,
💬 Comments
View all comments