Chapter Title : ചന്ദ്ര വേദം 2 [മന്ത്രവാദി]
അസത്ത്”
വാതിലിലെ മുട്ടും പ്രാക്കു കേട്ടാണവൾ എഴുന്നേറ്റത്. ആദ്യമായിട്ടല്ലാത്തതുകൊണ്ട് കേട്ട വഴിയെ വിട്ടുകൊണ്ട് കിടക്ക ശെരിയാക്കി എഴുന്നേറ്റ് സമയം നോക്കി.
“ഈശ്വരാ ഇത്രേം നേരായോ... “
ഓടിപ്പിടിച്ച് കുളിമുറിയിലേക്ക് കേറി മുഖമൊന്ന് കഴുകി കണ്ണാടിയിൽ നോക്കി അലോങ്കോലമായ മുടിയൊക്കെ ഒതുക്കി വച്ചു. ആകെയൊന്നു വാടിയിട്ടുണ്ട്. നല്ല വേദന ആയിരുന്നു രാത്രി കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങി പോയതാണ്. ആദ്യത്തെ രണ്ടു ദിവസം കണക്കാണ്. ഇന്നൊരിത്തിരി അയവുണ്ട്. കുളിയും കഴിഞ്ഞ് നേരെ അമ്മയുടെ മുറിയിലേക്ക് ചെന്ന് വേണ്ടതൊക്കെ ചെയ്തു കൊടുത്തു. പാവം കഴിഞ്ഞ ഒരുവർഷമായിട്ടുള്ള കിടപ്പാണ്. എങ്ങനെ ജീവിച്ചവരാ ഒരാക്സിടൻ്റിൽ എല്ലാം മാറിമറിഞ്ഞു തനിക്ക് അച്ഛനേയും നഷ്ടമായി അമ്മയും കിടപ്പിലായി. ഇപ്പൊ ചിരിയുമില്ല സന്തോഷവുമില്ല എന്നും ഒരേ കിടപ്പ് . കുറച്ച് മാറിനിന്ന് പൂജാ മുറിയിലെ കണ്ണനേം തൊഴുത് അടുക്കളയിലേക്ക് നടന്നു.
“എന്താടി നിനക്ക് നേരത്തെ എണീറ്റാൽ “
“ അത് ... എനിക്ക് വയ്യ വയറുവേദന ആയിരുന്നു അമ്മായി “
“ ഓ പിന്നെ ലോകത്ത് നിനക്ക് മാത്രല്ലേ ഇതുള്ളു , ഒരോ മുടന്തൻ ന്യായം പറഞ്ഞോളും എന്നെ ഇങ്ങനെ കഷ്ടപ്പെടുത്താനായിട്ട് നാശം “
“ൻ്റെ കണ്ണാ... രാവിലെ തന്നെ ചീത്ത കേൾപ്പിച്ചപ്പോ സമാധാനം ആയല്ലോ ല്ലേ”
ആത്മഗതം പറഞ്ഞു കൊണ്ടവൾ അടുക്കളയിലെ പണിയിൽ മുഴുകി.
പണി ഒക്കെ തീർത്ത് വന്നപ്പോഴേക്കും സമയം അതിൻ്റെ പാട്ടിനുപോയിരുന്നു.
“സമയത്തിന് പോലും എന്നോട് കരുണ ഇല്ലല്ലോ ദൈവേ , ഇനിപ്പോ കഴിക്കാൻ ഒന്നും സമയമില്ല “
ചുവരിലെ ക്ലോക്കിൽ നോക്കി ഒരോന്ന് പറഞ്ഞുകൊണ്ടവൾ ഏതോരു ഡ്രസ്സും എടുത്തിട്ട് ബാഗുമെടുത്ത് ബസ്സു
💬 Comments
View all comments