Chapter Title : ചന്ദ്ര വേദം 2 [മന്ത്രവാദി]
പിടിക്കാൻ ഓടി.
“അമ്മായി ഞാനിറങ്ങുവ അമ്മയെ
നോക്കന്നെ “
മറുപടിക്കു കാത്തു നിക്കാതവൾ ബസ്സ് സ്റ്റോപ്പ് ലക്ഷ്യമാക്കി ഓടി.
ഉള്ളിൽ പേടി ഉള്ളതുകൊണ്ടു തന്നെ ചുറ്റും നോക്കിയാണ് പോവാറ്. കഴിഞ്ഞ കുറേ മാസങ്ങൾ കൊണ്ട് വേട്ടക്കാരനിൽ നിന്നും ഒളിച്ചോടുന്നൊരു മാനിനെ പോലെ മാറിയിരുന്നു അവൾ. എവിടെ നിന്നാണ് ആ പിശാച് വരുകയെന്ന് ഒരു ധാരണയും അവൾക്കില്ല ആ പേടി അവളുടെ നീല മിഴികളിൽ പ്രകടവുമായിരുന്നു.
“പിന്നെ.. അവളുടെ തള്ളേ നോക്കൽ ആണല്ലോ എൻ്റെ പണി. എങ്ങനേലും ഒന്ന് തീർന്ന് കിട്ടിയ മതിയായിരുന്നു.”
സുഭദ്ര കേൾക്കാൻ വേണ്ടി തന്നെ ഉറക്കെ പറഞ്ഞു . കഴിഞ്ഞ വർഷം സുഭദ്രയും ഭർത്താവ് കേശവനും സഞ്ചരിച്ച കാറിൽ നിയന്ത്രണം വിട്ട ലോറി ഇടച്ച് കേശവൻ മരിക്കുകയും സഭദ്രയുടെ നട്ടെല്ലിനു ക്ഷതം സംഭവിച്ച് കിടപ്പിലാകുകയും ചെയ്തു. ഒന്നാം വർഷ ബി എഡ് വിദ്യാർത്ഥി ആയിരുന്ന ശ്രീ ഭദ്രയ്ക്ക് അച്ഛൻ്റെ വിയോഗവും ജീവച്ഛവമായ അമ്മയുടെ അവസ്ഥയും താങ്ങാവുന്നതിലപ്പുറം ആയിരുന്നു. ആകെ തകർന്ന അവളെയും കിടപ്പിലായ സുഭദ്രയേയും സംരക്ഷിക്കാൻ എന്നവണ്ണം ചെമ്പകശ്ശേരി തറവാട്ടിലേക്ക് വന്നതാണ് അമ്മായിയായ പദ്മാവദി . എല്ലാവരും അങ്ങനെ പ്രതീക്ഷിച്ചെങ്കിലും പദ്മാവദിയുടെ ലക്ഷ്യം വേറെ ആയിരുന്നു. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞപോൾ ചെമ്പകശ്ശേരിയിലെ ഏകാതിപതിയായി മാറി കഴിഞ്ഞു പദ്മാവദി . എല്ലാം അനുഭവിക്കുന്നത് ശ്രീഭദ്രയും. മൂന്നുനാലു തവണ സുഭദ്രയെ കൊല്ലാൻ പദ്മാവദിയും മകൻ ശക്തിയും ശ്രമിച്ചതാണ് പക്ഷേ ഒന്നും തന്നെ വിജയിച്ചില്ല. ശക്തിക്ക് ശ്രീഭദ്രയുടെ മേളിൽ ഒരു കണ്ണുണ്ട് , പലപ്പോഴായി അവളെ കയറി പിടിക്കാൻ ശ്രമിച്ചിട്ടുണ്ട് പരസ്യമായി പലവട്ടം കല്യാണം കഴിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിട്ടുണ്ട്.
💬 Comments
View all comments