0%

Chapter Title : ചന്ദ്ര വേദം 2 [മന്ത്രവാദി]

കവലയിലെ പലരോടും പ്രണയത്തിൽ ആണെന്ന് വരെ പറഞ്ഞിട്ടുണ്ട്. ശ്രീഭദ്ര ആദ്യമൊക്കെ ചേട്ടൻ്റെ സ്ഥാനത്ത് കണ്ടിട്ടുള്ളതാണ് ശക്തിയെ പക്ഷേ ഒരു ദിവസം മുറിയിലേക്ക് അതിക്രമിച്ചു കയറി തൻ്റെ വയറിൽ ചുറ്റിപിടിച്ചു ഉമ്മവെക്കാൻ നോക്കിയതാണ് സകല ശക്തിയുമെടുത്ത് എങ്ങനെയോ അന്ന് പ്രതിരോധിച്ചെങ്കിലും വയറിലെ ശക്തമായ പിടുത്തവും സാമീപ്യവും അവൾക്ക് ഇന്നുമൊരു ദുസ്വപ്നമാണ്. അതിനു ശേഷം ശക്തിയുടെ മുന്നിൽ പെടാതിരിക്കാൻ അവൾ നന്നേ പാടുപെടുന്നുണ്ട്.

ബസിലെ തിക്കിലും തിരക്കിലും പെട്ട് ഒരുവിധം ശ്രീഭദ്ര കോളേജിൽ എത്തി. ഈ വയറു വേദനയും വച്ച് ബസ്സ് യാത്ര വളരെ ബുദ്ധിമുട്ടാണ്.അമ്മയുടെ ചികിത്സ എന്നും പറഞ്ഞ് കുറേ രൂപ അമ്മായി ചിലവാക്കി അവസാനം സെമസ്റ്റർ ഫീ അടക്കാൻ ഉണ്ടായിരുന്ന സ്കൂട്ടർ വിൽക്കേണ്ടിവന്നു. അതുകൊണ്ട് ഇപ്പോൾ ബസ്സിൽ തന്നെയാണ് യാത്ര. ചിലവായ രൂപയിൽ വലിയ പങ്കും അമ്മായി സ്വന്തം ആവശ്യത്തിനെടുത്തതാണെന്ന് അവൾക്കറിയാം പക്ഷേ ചോദിക്കാനുള്ള ധൈര്യമോ തെളിവോ അവളുടെ കൈയ്യിൽ ഇല്ല . അത് പത്മാവദി നന്നായി തന്നെ മുതലെടുക്കുന്നുണ്ട്.

നീല കണ്ണുള്ള ശ്രീഭദ്ര കോളേജിലെ ഒരു ആകർഷണമാണ്. പെൺകുട്ടികൾ പോലും തന്നെ പലപ്പോഴും അസൂയയോടെ നോക്കുന്നതവൾ കണ്ടിട്ടുണ്ട്. അതിൽ അവൾക്ക് സ്വൽപം അഹങ്കാരവും ഉണ്ട്. ഒരുപാട് പ്രണയാഭ്യർത്ഥന വന്നിട്ടുണ്ടെങ്കിലും അവൾ തൻ്റെ ലക്ഷ്യത്തിനു വേണ്ടി എല്ലാം അവഗണിച്ചു.

“ശ്രീക്കുട്ടീ... നിൽക്ക് ഞാനും വരുന്നു “

ബസ്സിറങ്ങി കോളേജിലേക്ക് നടക്കുകയായിരുന്ന ശ്രീഭദ്രയുടെ പിന്നിൽ നിന്നും ഗൗരി വിളിച്ചു പറഞ്ഞു.

ഡിഗ്രിക്ക് പഠിക്കുമ്പോൾ കിട്ടിയ കൂട്ടാണ്. ശ്രീഭദ്രയുടെ വാലായി ഗൗരിയും ഗൗരിയുടെ വാലായി ശ്രീഭദ്രയും നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായെ ഉള്ളെങ്കിലും ശരിക്കും അവർ സഹോദരിമാരെ പോലെയാണ് .

💬 Comments

View all comments