Chapter Title : ചന്ദ്ര വേദം 2 [മന്ത്രവാദി]
അച്ഛൻ മരിച്ച വിഷമത്തിൽ നിന്നും ശ്രീഭദ്രയെ നേരെയാക്കിയത് ഗൗരിയാണ്.
ശ്രീ ഭദ്ര : എൻ്റെ ഗൗരി നീയും ലേറ്റായോ ഇന്ന് ?
ഗൗരി : ഒന്നും പറയണ്ട മോളെ ജസ്റ്റിന് മറ്റേ ബസ് മിസ്സായി.
ശ്രീ : ശരി വാ ക്ലാസിൽ പോകാം.
രണ്ടും ഒന്നാം തരം പഠിപ്പികളാണ് പക്ഷേ അതിൻ്റെ ജാഡയൊന്നും ഇല്ല.
ശ്രീ :എടി വാ കാൻ്റീനിൽ പോകാം എനിക്ക് വിശക്കുന്നു.
ഇൻ്റർവെലിന് ബെല്ലടിച്ചപ്പോൾ ശ്രീഭദ്ര ഗൗരിയോട് ചോദിച്ചു..
ഗൗരി : അപ്പോ ഇന്നും കഴിച്ചില്ല അല്ലേ?
ശ്രീഭദ്ര ഇല്ലെന്ന് ചൂമൽകൂച്ചി.
ഗൗരി :എടി ഈ സെമ്മിൻ്റെ ഫീസടക്കണ്ടെ?ഇനി എത്ര ദിവസം പറഞ്ഞു നിക്കും.?
കഴിക്കുന്നതിനിടയിൽ ഗൗരി ചോദിച്ചു.
ശ്രീഭദ്ര : അടക്കണം പക്ഷേ എവിടുന്നുണ്ടാക്കാനാ ഇത്രേം പൈസ. അമ്മായിയോട് ചോദിച്ചിട്ട് കാര്യമില്ല ഉണ്ടെങ്കിലും ഇല്ലെന്നെ പറയു . രണ്ട് ഡാൻസ് പ്രോഗ്രാം കിട്ടിയാൽ കുറച്ച് പൈസ കിട്ടും പക്ഷേ ഇപ്പോ അതും ഇല്ല.
ഗൗരി :കുറച്ച് പൈസ ഞാൻ എങ്ങനെയെങ്കിലും ഒപ്പിച്ച് തരാം പക്ഷേ ബാക്കി നമ്മൾ എന്ത് ചെയ്യും.
വിഷമിച്ചിരിക്കുന്ന ശ്രീക്കുട്ടിയുടെ കൈ പിടിച്ച് ഗൗരി പറഞ്ഞു. അല്ലെങ്കിലും തൻ്റെ ശ്രീക്കുട്ടി കരയുന്നത് അവൾക്ക് സഹിക്കാൻ പറ്റില്ല തിരിച്ചും അങ്ങനെ തന്നെ. ചെമ്പകശ്ശേരി പൂത്തു നിന്ന കാലത്ത് ഗൗരിക്ക് വേണ്ടി ഒരു മടിയുമില്ലാതെ കുറേ ചിലവാക്കിയിട്ടുള്ളതാണ് ശ്രീഭദ്ര.ഇന്ന് തനിക്കൊരാവശ്യം വന്നാൽ അവൾ മുന്നിലുണ്ടാവുമെന്ന് അറിയാമെങ്കിലും അവളെക്കൂടെ കഷ്‌ടപ്പെടുത്താൻ ശ്രീഭദ്രക്ക് മനസ്സില്ലായിരുന്നു.
പിന്നീടുള്ള ക്ലാസിലും തിരിച്ച് വീട്ടിൽ എത്തിയപ്പഴും ഇതു തന്നെ ആയിരുന്നു മനസിൽ . വെറെ വഴി ഇല്ലാതെ അമ്മായിയോട് ചോദിക്കാൻ
💬 Comments
View all comments