Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]
പുതിയ കൂട്ടുകാരെ കിട്ടി. പിന്നീട് എൻജിനീയർ ആയി കുറച്ചു കാലം ജീവിച്ചു. അതിൽ മടുത്ത അവൻ ഇഷ്ട സീനിയർ ആയ അനുരാഗിനെയും ടോണിയെയും കൂട്ടി റിസോർട്ട് പ്ലാൻ വിജയിപ്പിച്ചു. അതിനിടയിൽ മാലതി വഴി അച്ചു കാശിയെ വിളിച്ച് സംസാരിച്ചിരുന്നു. അവളോടുള്ള ദേഷ്യം കൊണ്ടാണ് വിളിക്കാത്തതെന്നും വിചാരിച്ച് വിഷമിച്ച അവൾക്ക് ആ ഫോൺ കോൾ വലിയ ആശ്വാസം ആയിരുന്നു. റിസോർട്ടിൽ പോകുന്ന വഴി നാലുപേരെയും കാണാനും കാശി സമയം കണ്ടെത്തി. അവൻ ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ഒരു ദിവസം മുത്തശ്ശനെ അവടെ വച്ച് കണ്ടത്. മാലതി പറഞ്ഞ് അവൻ വരുന്ന സമയം ശേഖരൻ നേരത്തെ അറിഞ്ഞിരുന്നു. അന്നത്തെ സംഭവത്തിൻ്റെ സത്യാവസ്ഥ അറിഞ്ഞത് ഏറെ വൈകി ആണെന്നും മുത്തശ്ശനോട് ക്ഷമിക്കണമെന്നും ഒക്കെ പറഞ്ഞ് ശേഖരൻ മടങ്ങി. അത് അവനോടുള്ള അവസാന കൂടിക്കാഴ്ച ആണെന്ന് ആ വയസ്സനു മാത്രം അറിയാവുന്നതായിരുന്നു. പൊതു ദർശനത്തിന് വച്ച മുത്തശ്ശനെ കാണാൻ കാശി പോയിരുന്നു. മറ്റാരും കാണാതെ തിരിച്ച് വരുകയും ചെയ്തു.
*****
വാതിൽ തുറന്ന് അകത്തേക്ക് വരുന്ന കൊലുസിൻ്റെ ശബ്ദം കേട്ടാണ് കാശി കണ്ണു തുറന്നത്. അപ്പോഴേക്കും ഭാരമുള്ള ആ ശബ്ദം അവൻ്റെ വയറിൽ സ്ഥാനമുറപ്പിച്ചിരുന്നു. കണ്ണ് തുറന്നതും ചിരിച്ചുകൊണ്ട് അവനെ തന്നെ നോക്കുന്ന ദേവുവിനെ ആണ് കണ്ടത്. തുറന്ന പോലെ കണ്ണടച്ച് കിടന്നു.
" എണീക്കടാ കള്ള ദേവേട്ടാ..."
കാശിയുടെ നെഞ്ചിൽ നുള്ളിക്കൊണ്ട് ദേവു അവനെ വിളിച്ചു. പിടിക്കപ്പെട്ടെന്ന് മനസ്സിലാക്കിയതും ദേവുവിന്റെ ഇടുപ്പിൽ പിടിച്ച് ഇക്കിളി ആക്കി നെഞ്ചിലേക്ക് കിടത്തി കാശി.
"ഹൗ...."
തക്കം നോക്കി കാശിയുടെ നെഞ്ചിൽ കടിച്ച് കുതറി എഴുന്നേറ്റു
💬 Comments
View all comments