0%

Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]

അവനെ നോക്കി നാവുനീട്ടീ കോക്രി കാണിച്ചു ദേവു.

" എടീ...., എപ്പോ വന്നു കാവിൽന്ന്, ഞാൻ എന്തോരം കാത്തിരുന്നുന്ന് അറിയോ?"

കുഞ്ഞിക്കവിളിൽ പിടിച്ചുകൊണ്ട് കാശി കള്ളം നിറഞ്ഞ ഒരു പരിഭവമിട്ടു.

" ചുമ്മാ കള്ളം പറയല്ലേ മോനെ..ഞങ്ങൾ എപ്പോഴേ വന്നു, ഞാൻ വന്ന് നോക്കിയപ്പോ നല്ല ഉറക്കം ആയിരുന്നു കുറച്ച് കഴിഞ്ഞ് പിന്നേം വന്നു നോക്കി അപ്പഴും ഉറക്കം അതോണ്ടാ എണീപ്പിക്കാൻ വേണ്ടി ഞങ്ങൾ ഇപ്പൊ വന്നത്."

കവിളിലെ കൈ തട്ടി മാറ്റി ദേവു കാശിയെ കയ്യോടെ പൊക്കി. ഞങ്ങൾ എന്ന പറഞ്ഞപ്പോൾ ആണ് കാശി വാതിൽക്കൽ ചാരി നിന്ന് ഇരുവരേം നോക്കി ചിരിക്കുന്ന അച്ചുവിനെ കണ്ടത്. അവൻ നോക്കുന്നത് കണ്ടതും അവൾ ചിരി നിർത്തി അവനെ നോക്കി. കാശി കൈ കാണിച്ച് അകത്തേക്ക് വിളിച്ചു അവളെ. വയർകിടന്ന് പ്രതിഷേധ മുദ്രാവാക്യം വിളിച്ചപ്പോൾ ആണ് ഫോൺ എടുത്ത് നോക്കിത്. ഉച്ച കഴിഞ്ഞു ,നല്ല വിശപ്പുണ്ട് എന്നാലും ചെറിയമ്മ വിളിക്കേണ്ടത് ആയിരുന്നല്ലോ? മറന്ന് പോയോ. ചുമ്മാ ഓരോന്ന് ആലോചിച്ച് അവൻ കട്ടിലിൽ എഴുന്നേറ്റിരുന്നു ദേവുവിനെ മടിയിൽ തിരിച്ചിരുത്തി. അച്ചുവിനെ ഫോണിൽ വിളിക്കുമെങ്കിലും ഒന്നരവർഷത്തിന് ശേഷമാണ് നേരിട്ട് കാണുന്നത്. പെണ്ണാകെ മാറി, പ്ലസ് ടു കഴിഞ്ഞ് അച്ഛൻ്റെ പാത പിന്തുടരാൻ ആയിരുന്നു അവൾക്കും താല്പര്യം. നീറ്റ് എഴുതി വലിയ സ്കോർ കിട്ടാതെ വന്നപ്പോ അച്ഛൻ അവളെ മംഗലാപുരത്ത് കൊണ്ടോയി ചേർത്തു mbbs ന്. ഇപ്പോൾ ഒന്നാം വർഷം കഴിയാറായി. അഞ്ജനയും അവിടെ തന്നെയാണ് പഠിച്ചത് . അവൾ ഇപ്പോൾ ഇൻ്റേൺഷിപ്പ് കഴിഞ്ഞ് നിക്കുവാണ്. സൂര്യമംഗലം ഹോസ്പിറ്റലിൽ ജോലിക്ക് കയറാൻ ആണ്

💬 Comments

View all comments