0%

Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]

നിലവിലെ എല്ലാവരുടെയും അഭിപ്രായം. ദേവുവിന് ഇപ്പൊൾ എട്ടുവയസ്സ് ആയി എന്നാലും എല്ലാവരും കൊഞ്ചിച്ചോണ്ട് തന്നെയാണ് നടപ്പ്.

" നിനക്കെന്താടി ഒരു തെളിച്ചകുറവ് ?"

" അത് അംബികാമ പറഞ്ഞു ദേവേട്ടനോട് മിണ്ടുന്നത് കണ്ടാൽ നല്ല തല്ല് കിട്ടുമെന്ന് അതിൻ്റെ ആവും അല്ലേ ചേച്ചി ?"

അച്ചുവിനെ നോക്കിയുള്ള കാശിയുടെ ചോദ്യത്തിന് കളിയാക്കി ചിരിച്ചുകൊണ്ട് ദേവുവാണ് മറുപടി പറഞ്ഞത്.

" പോടീ.. അതൊന്നും ഇല്ല ദേവേട്ടാ ഇവൾ ചുമ്മാ പറയുന്നതാ. പിന്നെ എണീറ്റെങ്കിൽ കഴിക്കാൻ വിളിക്കാൻ പറഞ്ഞു ചെറിയമ്മ. "

"നല്ല വിശപ്പുണ്ട്, വാ പോകാം.നിങ്ങളൊക്കെ കഴിച്ചോ "

"ഞങ്ങളൊക്കെ സമയത്തിന് കഴിക്കുന്ന നല്ല പിള്ളേര "

ഉരുളക്കുപ്പേരി പോലെ ദേവു കാശിക്കു മറുപടി കൊടുത്ത് മടിയിൽ നിന്നും ഇറങ്ങി പുറത്തേക്ക് ഓടി. അച്ചുവിൻ്റെ കൂടെ കാശിയും താഴേക്ക് ഇറങ്ങി ചെന്നു.

ഞാൻ വന്നത് ആർക്കും ഇഷ്ടപ്പെടാത്തത് കൊണ്ടാണോ എന്തോ ആരേം ഹാളിൽ കണ്ടില്ല. ഞാനായിട്ട് ആരേം അന്വേഷിക്കാനും പോയില്ല. നമുക്ക് വിശപ്പ് മാറ്റം അല്ലേൽ അതിൻ്റെ തള്ളക്ക് വിളിയും കേൾക്കേണ്ടി വരും.

"ചെറിയമ്മേ ദേ ഏട്ടൻ വന്നു ചോറെടുത്തോ."

അടുക്കളയിൽ ഉള്ള ചെറിയമ്മ കേൾക്കാൻ ആണോ അതോ വീട്ടിലുള്ളവർ മുഴുവൻ കേൾക്കാൻ ആണോ എന്തോ അച്ചു കൂകി വിളിച്ചു പറഞ്ഞു.

" ഇരിക്ക് ദേവ ഞാൻ വിളമ്പി തരാം"

ചോറും കറിയും പ്രതീക്ഷിച്ച് ഇരുന്ന എനിക്ക് പത്രം നിറയെ പല കറികളും ചിക്കൻ, ചെമ്മീൻ, മീൻ എല്ലാം പൊരിച്ചതും വിളമ്പി വച്ച് കഴിച്ചൊന്നും പറഞ്ഞു ചെറിയമ്മ എൻ നോക്കി അവടെ ഇരുന്നു.

"ചെറിയമ്മ കഴിച്ചോ "

"ഇല്ലടാ

💬 Comments

View all comments