0%

Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]

മോൻ കഴിഞ്ഞ് ഞാൻ ഇത്തിരി കഴിഞ്ഞ് കഴിച്ചോളം "

" അച്ചു ഒരു പ്ലേറ്റ് എടുത്തിട്ട് വാ "

എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞ ചെറിയമ്മയെ പിടിച്ചിരുത്തി ചോറ് വിളമ്പി കൊടുത്തു കഴിക്കാൻ ഓഡർ ഇട്ടു ഞാൻ .

" എന്നാപ്പിന്നെ വാരിക്കൊടുത്തോടെ ചെറിയ കുട്ടി അല്ലെ ഇരിക്കുന്നെ"

കുഞ്ഞി കുരുപ്പിൻ്റെ ഡയലോഗ് ആണ്, സ്വന്തം അമ്മക്ക് വിളമ്പിക്കൊടുത്തത് അവൾക്ക് പിടിച്ചില്ല അതിൻ്റെ അസൂയ ആണ്. എന്നിട്ട് എന്നെ നോക്കി കൊഞ്ഞലം കുത്തി അപ്പുറത്തേക്ക് മാറി ഇരുന്നു.

" അച്ചു എൻ്റെ ചെറിയ ബാഗിലെ ചോക്കലേറ്റ് ഉണ്ട് ചോക്കളേറ്റ്......അത് നീ എടുത്തോ ആർക്കും കൊടുക്കണ്ട കേട്ടോ"

പിണങ്ങി പോയ കുറുപ്പിനെ കേൾപ്പിക്കാൻ വേണ്ടി തന്നെ ഞാൻ ഉച്ചത്തിൽ അച്ചുവിനോട് പറഞ്ഞു. ചോക്കളേറ്റ് എന്ന കേട്ടപാടെ ഓടി വന്ന എൻ്റെ ചുറ്റും പരുങ്ങി നിന്നു. അത് കണ്ടിട്ട് ചെറിയമ്മകും എനിക്കും അച്ചുവിനും ചിരിവന്നു.

" അതിൽ നാലെണ്ണം ഉണ്ട് എല്ലാം നീ എടുത്തോ കേട്ടോ "

വീണ്ടും അച്ചുവിനോട് പറഞ്ഞ് ചോറിലേക്ക് ശ്രദ്ധിച്ച എൻ്റെ പുറത്ത് രണ്ട് കുഞ്ഞിവിരലുകൾ തോണ്ടാൻ തുടങ്ങി ,ഞാൻ മൈൻഡ് ആക്കിയില്ല തോണ്ടലിൻ്റെ ശക്തി കൂടി വന്ന് അത് ചെറിയൊരു മാന്തൽ ആയി മാറി .

"എന്താ..?"

തിരിഞ്ഞിരുന്നു ഞാൻ ചോദിച്ചു. അയ്യപ്പാവം കാണിച്ചു നിന്ന് അവൾ എനിക്ക് നേരെ കൈ നീട്ടി. ഞാൻ തുപ്പുന്ന പോലെ കാണിച്ചപ്പോ കൈ വലിച്ചവൾ

" അതല്ല നിക്കും വേണം ചോക്കളേറ്റ് "

എന്ന് പറഞ്ഞ് എൻ്റെ തടിയിൽ പിടിച്ച് കൊഞ്ചിക്കുന്ന പോലെ ചെയ്തു ,കണ്ണുകൊണ്ടൊക്കെ എന്തൊക്കെയോ

💬 Comments

View all comments