Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]
കാണിക്കുന്നുണ്ട് എന്നെ മയക്കാൻ. ഇതൊക്കെ കണ്ട് ചെറിയമ്മ ചിരിച്ചോണ്ടിരിക്കുവാണ്. അപ്പോഴേക്കും അച്ചു ചോക്കോലേറ്റ്സും കൊണ്ട് താഴെ എത്തിയിരുന്നു. അവളുടെ കയ്യിലെ തിളങ്ങുന്ന പർപ്പിൾ കവർ കണ്ടതും വീണ്ടും ദേവു എന്നെ പ്രതീക്ഷയോടെ നോക്കി ചുണ്ടു പിളർത്തി കണ്ടിച്ചു. ഡയറിമിൽക് തരാമെന്ന് പറഞ്ഞാൽ ചെലപ്പോ അവൾ e തറവാട് വരെ പൊളിക്കാൻ മുന്നിൽ നിക്കും .
"ഷെയർ ചെയ്യോ? അതോ ഒറ്റക്ക് തിന്നുവോ?"
മേലോട്ട് നോക്കിയുള്ള ചെറിയ ആലോചനയ്ക്ക് ശേഷമാണ് ഉത്തരം പറഞ്ഞത് അതും കഷ്ടപ്പെട്ട്.
" അച്ചുചേച്ചിക്ക് ഒന്ന് കൊടുക്കാം അമ്മക്ക് പകുതി കൊടുക്കാം പോരെ ?"
"അപ്പൊ ബാക്കിയോ?"
" ബാക്കി... ബാക്കി ദേവുന്"
മുപ്പത്തിരണ്ട് പല്ലും കാണിച്ച് ചിരിച്ചോണ്ട് അവൾ പറഞ്ഞു.
" ഒറ്റയടിക്ക് എല്ലാം തിന്നാൽ പല്ല് പുഴു കൊണ്ടോവും അതോണ്ട് കുറച്ച് കുറച്ച് തിന്നമതി കേട്ടല്ലോ അല്ലേൽ ഇനി വാങ്ങി തരൂല ഞാൻ , ഡീൽ?"
"ഒകെ ഡീൽ"
ഡയറിമിൽക് കിട്ടിയതിൻ്റെ സന്തോഷത്തിൽ അവൾ തലയാട്ടി ഒരു thumbs up കാണിച്ച് ഉമ്മറത്തേക്ക് ഓടി.
കഴിച്ച് കഴിഞ്ഞ് റൂമിലേക്ക് പോയി വരുമ്പോൾ വാങ്ങിച്ച പുതിയ ജോഡി ഡ്രസ്സ് എടുത്ത് ഒരു ജോഡി അച്ചുവിന് കൊടുത്തു. ചെറിയമ്മയ്ക്കും ദേവുവിനും ചെറിയച്ചനുമുള്ളത് ചെറിയമ്മയുടെ കയ്യിലും കൊടുത്തു. ബാക്കി ഉള്ളതെടുത്ത് മുത്തശ്ശിയുടെ മുറിയിലേക്കും നടന്നു.
" ഇങ്ങനെ തൈലവും തടവി ഇരുന്ന മതിയോ കാവിലെക്കൊന്നും പോകണ്ടേ മൂത്ത കാരണവരെ "
മുറിയിൽ കയറിയപാടെ കാലിൽ തൈലം ഇടുന്ന മുത്തശ്ശിയോട് തമാശയായി ഞാൻ ചോദിച്ചു.
" എണീറ്റോ കുട്ട്യേ നീ,നല്ല ഉറക്കം ആണെന്ന് മാലതി പറഞ്ഞിരുന്നു. മുട്ടുവേദന
💬 Comments
View all comments