0%

Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]

ഒക്കെ കൂടി കുട്ട്യേ രണ്ടൂസം കഴിഞ്ഞിട്ടൊക്കെ പോകാം കാവിലേക്ക്. കാര്യങ്ങൾ ഒക്കെ ചെയ്യാൻ മാധവൻ ഉണ്ടല്ലോ അവൻ നോക്കിക്കോളും എല്ലാം..അതെന്താ കുട്ട്യേ കയ്യിലൊരു സഞ്ചി .. ?"

"ഇതൊരു കോടിമുണ്ടാ...മുത്തശ്ശിക്ക് ഞാൻ വാങ്ങിയത്. കാവിൽ പോകുമ്പോ ഉടുക്കാൻ.. ദാ വാങ്ങിക്ക്"

"നിക്കെന്തിനാ കുട്ട്യേ ഇപ്പൊ ഇതൊക്കെ ,വെറുതെ പൈസ കളയാൻ ആയിട്ട്. കുട്ടിയോൾക്ക് എന്തെങ്കിലും വാങ്ങിച്ച പോരായിരുന്നോ നിനക്ക്? "

" രണ്ടനിയത്തിക്കുട്ടികൾക്കും വാങ്ങി കൊടുത്തിട്ടുണ്ട് പിന്നെ രണ്ട് വല്യ കുട്ടിയോൾക്കും കൂട്ടത്തിൽ ഈ വയസ്സത്തിയെ മറക്കാൻ പറ്റുക എനിക്ക്..അതോണ്ട് നല്ലക്കുട്ടി ആയിട്ട് ഇത് വാങ്ങ് എന്നിട്ട് കാവിൽ പോകുമ്പോൾ ഇതിട്ട് വേണം പോകാൻ"

" അപ്പൊ ബാക്കിയുള്ളോരോ അവരും നിനക്ക് സഹോദരങ്ങൾ അല്ലെ ദേവാ..?"

" ഞാൻ ഇവിടെ ബന്ധം സ്ഥാപിക്കാൻ ഒന്നും വന്നെ അല്ല മുത്തശ്ശി ,മുത്തശ്ശിക്ക് കാണണമെന്ന് പറഞ്ഞോണ്ട് വന്നതാ സൂര്യമംഗലത്തേക്ക്. എനിക്ക് ബന്ധങ്ങൾ ആയിട്ട് നിങ്ങൾ അഞ്ചുപേരുമതിയെന്നെ. "

" ഞാൻ ഒന്നും പറയണില്യ കുട്ട്യേ നിക്കിനി എത്ര കാലാ ഉള്ളതെന്ന് പോലും നിച്ചയില്ല്യ അതിന് മുന്നേ ൻ്റെ കുട്ട്യേ കാണാൻ തോന്നി അതാ വിളിപ്പിച്ചെ ബുദ്ധിമുട്ടായോ നിനക്ക്..ആയെങ്കിൽ മുത്തശ്ശിയോട് ക്ഷമിക്ക് നീ എന്നിട്ട് ഉത്സവം കൂടീട്ട് മടങ്ങിക്കോ.. ന്ത്യേ അത് പറ്റില്ല്യേ?"

" ബുദ്ധിമുട്ടായെന്ന് ഞാൻ പറഞ്ഞില്ലല്ലോ. മുത്തശ്ശി കിടന്നോ ഞാൻ പോയി ഒന്ന് കുളിക്കട്ടെ "

കോടിമുണ്ട് മുത്തശ്ശിയെ ഏല്പിച്ച് ഞാൻ ഉമ്മറത്തേക്ക് നടന്നു. മുറ്റത്ത് നോക്കിയപ്പോൾ നടന്നും ഇരുന്നും വണ്ടിയെ നിരീക്ഷിക്കുന്ന ഹരിഹരൻ ചെറിയച്ചൻ്റെ ഇളയ സന്തതിയെ ആണ് കണ്ടത് . പണ്ട മുത്തശ്ശൻ ബൈക്ക് വാങ്ങിത്തരാമെന്ന്

💬 Comments

View all comments