Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]
പറഞ്ഞത് കേട്ട് ആദ്യം എന്നേം കയറ്റി ചുറ്റാൻ പോണമെന്ന് പറഞ്ഞ മുതൽ ആണ് ഇവൻ. പിന്നെ ആരും അറിയാതെ പലവട്ടം കവലയിലെ വർക്ക്ഷോപ്പിൽ ചെന്ന് ആശാൻ്റെ വണ്ടിയും എടുത്ത് കുറച്ചൊക്കെ കറങ്ങിയിട്ടുണ്ട് ഞങ്ങൾ. ആശാൻ്റെ ബൈക്കിൽ ആണ് ഞാൻ അഭ്യാസം പഠിച്ചത്,അന്ന് ഇവൻ കുഞ്ഞ് ആയിരുന്നു അതുകൊണ്ട് ഹാൻഡിലിൽ ഉള്ള പരിപാടി മാത്രമേ അവനെ പഠിപ്പിച്ചുള്ളൂ.
" എന്താടാ ഏത് സ്ക്രൂ ഊരണമെന്ന് നോക്കുവാനോ?"
ഞാൻ ചെന്ന് അവൻ്റെ തോളിൽ തട്ടി ചോദിച്ചു. വളരെ ശ്രദ്ധയോടെയുള്ള നിരീക്ഷണമായിരുന്നത് കൊണ്ട് അവൻ ഒന്ന് ഞെട്ടി.
" ഏയ് ഞാൻ വെറുതെ സെറ്റപ്പ് ഒക്കെ നോക്കിയതാ. അടിപൊളി വണ്ടിയാല്ലേ ഇത് കുതിര പോലെ ഉണ്ട് "
ഇവൻ പണ്ടേ ബൈക്ക് ഒരു വീക്നെസ് ആണ്. എന്നിവിടുന്ന പോയതിൽ പിന്നെ ഇന്നാണ് കാണുന്നത്, വലുതായി ചെക്കൻ . ഈ വർഷത്തെ തറവാട്ടിലെ full a+ പ്രതീക്ഷ ആണ് ഇവിടെ നിന്ന് ബൈക്കിൻ്റെ അനാട്ടമി പഠിക്കുന്നത്. ഇവൻ്റെ അമ്മ കണ്ടാൽ തീർന്ന്.
" നന്ദൻ എവിടെടാ അവനും പഠിത്തം തന്നെ ആണോ?"
" ചേച്ചിമാരുടെ കൂടെ അപ്പുറത്ത് എവിടോ ഉണ്ട്, അഞ്ജന ചേച്ചിടെ friends ഒക്കെ വന്നിട്ടുണ്ട് അവരുടെ കൂടെയാ. "
"നിനക്കും പൊക്കുടെ അവരുടെ കൂടെ അതോ നിന്നേം പുറത്താക്കിയോ?"
അവനെ കളിയാക്കിക്കൊണ്ട് ഞാൻ ചോദിച്ചു.
" ഇത് കണ്ടപ്പോ നിന്നതാ "
ബൈക്ക് ചൂണ്ടി ഇളിച്ചുകൊണ്ട് അവൻ മറുപടി പറഞ്ഞു. ശരിയെന്നും പറഞ്ഞ് ഞാൻ നടന്നു.
" കാശിയേട്ടൻ എങ്ങോട്ടാ ?"
" ഞാൻ വെറുതെ കുളം വരെ പോയി
💬 Comments
View all comments