Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]
വരാം "
" എന്ന ഞാനും വരാം "
" എന്നിട്ട് വേണം നിൻ്റെ അമ്മേടെ വായിന് കേൾക്കാൻ, അവരുടെ കൂടെ പൊക്കോ നീ "
ശബ്ദം കുറച്ച് അവൻ കേൾക്കാൻ പാകത്തിൽ പറഞ്ഞുകൊണ്ട് ഞാൻ കുളക്കടവിലേക്ക് നടന്നു. ചുറ്റുമതിലിൽ ഇളം പിങ്ക് ബോഗൈൻവില്ല ചെടികൾ പൂത്തുനിൽക്കുന്ന കിഴക്കേ പടി കടന്ന് കുളപ്പുര നോക്കി നടന്നു. ചെത്തി വൃത്തി ആക്കിയ നടപ്പാത, അതിന് ഇരുവശവും നിരയായി ചെണ്ടുമല്ലി പൂത്തുനിൽക്കുന്നു. ആ ഇടവഴി നേരെ ചെല്ലുന്നത് കുളപ്പുരയിലേക്കുള്ള പ്രവേശനത്തിലേക്ക്. അതുവഴി കയറിയാൽ രണ്ട് കുളപ്പുരകൾ ഉണ്ട് . കുളത്തിന് ചുറ്റും വലിയ മതിലുകൾ കെട്ടിയിട്ടുണ്ട്. തോട്ടത്തിൽ നിന്ന് നോക്കിയാൽ മതിലിനപ്പുറം കുളത്തിൽ എന്താണെന്ന് കാണാൻ കഴിയുക ഇല്ല. വലിയ മരങ്ങൾ ഉള്ളതിനാൽ നടപ്പാത മുതൽ കുളത്തിലെ വെള്ളം വരെ തണുപ്പായിരിക്കും. മതിലുകെട്ടി കുളപ്പുര പുതുക്കിയതൊഴിച്ചാൽ പഴയ അതേ തറവാട്ട് കുളം തന്നെയാണ്. അവസാനമായി കർമങ്ങൾ ചെയ്യാൻ ആണ് ഞാൻ ഇതിൽ മുങ്ങിയത്. പടവുകളിലേക്ക് ഇറങ്ങി വാതിലിൽ നിന്നും അങ്ങേതലകുള്ള പടവിൽ പോയി ഇരുന്ന എന്നെ തണുത്ത കാറ്റ് തൊട്ടിയുരുമ്മി പോയത് ഞാൻ അറിഞ്ഞു. ചുറ്റുപാടും നിശബ്ദം, കാറ്റിൻ്റെ താളത്തിൽ മരച്ചില്ല ആടുന്നതും പടവുകളിൽ വെള്ളം വന്നുമുട്ടുന്നതിൻ്റെയും മാത്രം ശബ്ദം. എന്നോ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ് നിശബ്ദതയെ, അതിലേക്ക് ആഞ്ഞു വീശുന്ന കാറ്റിനെ അതിൻ്റെ പ്രേരണയാൽ ഇലപ്പൊഴിക്കുന്ന നൃത്തത്തെ. എല്ലാം തിരിച്ചുപിടിക്കണമായിരുന്നു അതുകൊണ്ടാണ് സ്വന്തമായി പണിത റിസോർട്ടിൽ തറവാട്ടുകുളം പോലെ തന്നെ പണിയിച്ചത്. ഇടക്ക് പോയി ഇരിക്കാൻ ഒരിടം ആയി മാറി അത്.
അവിടെ തങ്ങി നിന്ന ശാന്തതയെ ഉള്ളിലേക്ക് ആഞ്ഞുവലിച്ച്
💬 Comments
View all comments