Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]
ചെയ്യില്ല നീ പറഞ്ഞോ "
നീതുവിൻ്റെ ആവശ്യത്തിന് അപർണയും കൂടിയതോടെ ഗായത്രിക്ക് പഴയ കാര്യങ്ങൾ എല്ലാം പറയേണ്ടി വന്നു.
" അപ്പൊ ഇവനാണ് അല്ലെ അവൻ , വെറുതെ അല്ല മോളെ അങ്ങനെ നോക്കീട്ട് പോയത്. "
കാര്യങ്ങൾ അറിഞ്ഞപ്പോൾ തലതാഴ്ത്തി ഇരുന്ന അഞ്ജനയെ നോക്കി നീതു പറഞ്ഞു.
" അതൊക്കെ ഇന്ന് ഞാൻ ശരിയാക്കി തരാം മോളെ അവന് ഈ അപർണയെ ശെരിക്കും അറിയില്ല. ഇന്നവനെ കൊണ്ട് ഞാൻ .."
" പിള്ളേരുടെ മുന്നിൽ വച്ചാണോ നിൻ്റെ മറ്റേ ടൈപ്പ് വർത്തമാനം . മിണ്ടാതിരി കുറച്ച്നേരം"
ചെറുതുങ്ങൾ ഉണ്ടെന്ന് പോലും നോക്കാതെ വായിൽ വന്നതൊക്കെ വിളിച്ച് പറഞ്ഞ അപർണയെ തടഞ്ഞുകൊണ്ട് കാർത്തിക് ഉപദേശിച്ചു.
" ദേവേട്ടനെ എന്ത് ചെയ്യാൻ പോവുക ചേച്ചി"
കൈ കൊണ്ട് വെള്ളം കോരിയേറിയുന്നതിനിടയിൽ ദേവു വളരെ നിഷ്കളങ്കമായി ചോദിച്ചു.
" അതൊക്കെ ഉണ്ട് നീ കണ്ടോ നിൻ്റെ ദേവേട്ടൻ എൻ്റെ പുറകെ വാലാട്ടികൊണ്ട് വരുന്നത് "
തിരിച്ചെത്തിയ കാശി കുളി കഴിഞ്ഞ് ഒരു ബ്ലാക്ക് ജീൻസ് ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിന്ന് double biceps പോസ് ചെയ്ത് തന്നെ തന്നെ നോക്കി. വളരെ ഡിഫെനിഷനോട് കൂടെയുള്ള ചെസ്റ്റും അബ്സും അവൻ സ്വയം തടവി . വിരലുകൾ ആരും കാണാതെ ഒളിപ്പിച്ച പാടുകളിലൂടെ അലസമായി ഓടിച്ചുകൊണ്ട് ലൈറ്റ് ഒലിവ് ഗ്രീൻ ഷർട്ട് എടുത്തിട്ടു. മുറിവുകൾ എല്ലാം ഉണങ്ങിയെങ്കിലും കറുത്തപാടുകളായി മാറിയിരുന്നു. വെളുത്ത ശരീരം അല്ലാത്തതിനാൽ സൂക്ഷിച്ച് നോക്കിയാൽ മാത്രമേ തുന്നലിൻ്റെ അടയാളം കാണുകയുള്ളൂ.
ബൈക്കിൻ്റെ കീയും ക്യാമറയും എടുത്ത് അവൻ കവിലേക്ക് ഇറങ്ങി.
💬 Comments
View all comments