Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]
അപ്പോഴേക്കും പിള്ളേർസെറ്റ് എല്ലാം തിരിച്ചെത്തിയിരുന്നു. അവരിലേക്ക് ശ്രദ്ധ കൊടുക്കാതെ കാശി ബൈക്കുമായി പടിപ്പുര കടന്നു.
വളരെ പഴക്കം ചെന്ന കാവാണ്, വലിയ കോമ്പൗണ്ടിനു ചുറ്റും ചെറിയ ഉയരത്തിൽ മതിൽക്കെട്ട് ഉണ്ട് അതിനകത്താണ് കാവും തിരുമുറ്റവും. ഇവിടുത്ത് പ്രധാന ഉത്സവം ആയതിനാൽ ഒരുപാട് ആളുകൾ ഉണ്ടാവും. രണ്ടാം ദിവസം ആയിട്ടുപോലും നല്ല തിരക്കുണ്ട്. കാവിൻ്റെ രണ്ടു ഭാഗത്തേക്കുമുള്ള റോഡുകളിൽ ഇരുവശവും LED ബൾബുകൾ കൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. മതിൽക്കെട്ടിന് പുറത്തായി നിരയായി നീണ്ടു കിടക്കുന്ന ചന്തകൾ, ഐസ്ക്രീം വണ്ടികൾ , വിവിധ ചെറുകട തട്ടുകട സെറ്റുകൾ എല്ലാം ആയി എല്ലാവരും ഉത്സവവേശത്തിൽ ആണ്. ഇനി ഉള്ള അഞ്ചുദിവസവും ഇങ്ങനെ തന്നെ ആവും, രാത്രിയെതാ പകലേതാ എന്നറിയാതെ ഉള്ള ഉത്സവ ദിനങ്ങൾ . റോഡിൽ നിന്ന് തന്നെ ശ്രീകോവിൽ കാണാനുവാൻ സാധിക്കും. പൂക്കൾ കൊണ്ട് മാലകെട്ടി ഓടിനു താഴെയായി ശ്രീകോവിലിനു ചുറ്റും തൂക്കിയിട്ടുണ്ട്. പ്രകാശബരിതമായ വിളക്കുകൾ കാവിൻ്റെ ദൈവികത്വം ഭക്തരിലേക്ക് പടർത്തുന്ന തിരക്കിൽ അണയാൻ തന്നെ മറന്നിരുന്നു.
ക്യാമറയും കൊണ്ട് കാവിൻ്റെ കോമ്പൗണ്ടിൽ കയറി എല്ലാം വീക്ഷിക്കുന്ന തിരക്കിൽ ആയിരുന്നു കാശി. പല ഫോട്ടോകൾ എടുത്ത് അവൻ അണിയറയ്ക്ക് അരികിലേക്ക് നടന്നു. അഞ്ചാം ദിവസം തൊട്ട് കെട്ടിപ്പുറപ്പെടാനുള്ള തെയ്യക്കോലങ്ങളുടെ ചമയങ്ങൾ ഉണ്ടാകുന്ന തിരക്കിലാണ് അണിയറക്കാർ. അതിൻ്റെയിലെ ചിത്രങ്ങൾ പകർത്താനും അവൻ മറന്നില്ല. പണ്ട് ഉത്സവം തുടങ്ങിയാൽ ഇവിടെ തന്നെ ആണ് ഇരിക്കാറ്. കുരുത്തോലയുടെയും ചമയങ്ങളുടെയും മണം അവൻ്റെ ചെറുപ്പകാലത്തിലെ ഓർമകളെ ഉണർത്തി. ഇതെല്ലാം പറഞ്ഞു തന്നിരുന്ന പ്രഭാകര പണിക്കർ ഇന്നില്ല എന്ന കുറവ് മാത്രമേ അണിയറക്കുണ്ടായിരുന്നുള്ളൂ. ഭക്തിയോടെയും പ്രതീക്ഷയോടെയും
💬 Comments
View all comments