0%

Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]

അവനെ തോൽപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ കാർത്തിക് മൊബൈലിൽ എല്ലാം പകർത്തി.

അതുവച്ചുകൊണ്ട് കാസിൽ പണി കൊടുക്കാൻ അവൻ്റെ പകയെരിയുന്ന മനസിൽ പ്ലാൻ ചെയ്തുവച്ചു. എല്ലാം കഴിഞ്ഞ് ഭദ്രയേയും കൂട്ടി അവിടുന്ന് ഇറങ്ങുന്ന അവരെ ഇരുവരും നോക്കിനിന്നു. പകർത്തിയെടുത്ത വീഡിയോയിൽ അരണ്ട വെളിച്ചത്തിൽ ആരുടെയും മുഖം വ്യക്തമായിരുന്നില്ല. അവസാന ഭാഗം കണ്ടപ്പോൾ അവൻ മറ്റൊരു പ്ലാൻ ഉണ്ടാക്കി. അടിപിടി കേസ് ചിലപ്പോ പെട്ടെന്ന് solve ആകും പക്ഷേ പെണ്ണുകേസ് അങ്ങനെ അല്ല.

അവനും നാറും കൂടെ ഉണ്ടായിരുന്ന പെണ്ണ് അവന് വേണ്ടപ്പെട്ട ആളാണെങ്കിൽ അവളും നാറും. കാർത്തിക് അകത്തുകയറി ബോധമില്ലാതെ കിടക്കുന്ന കിരണിൻ്റെ മൊബൈൽ എടുത്ത് ലോക്ക് ഓപ്പൺ ചെയ്ത് പുറത്തേക്ക് വന്നു. റെക്കോർഡ് ചെയ്ത വീഡിയോ ക്രോപ്പ് ചെയ്ത് അവസാന ഭാഗം മാത്രം അറ്റാച്ച് ചെയ്ത് കിരണിൻ്റെ മെയിലിൽ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു , അതിൻ്റെ koode കോൾ ചെയ്ത് ഡീറ്റെയിൽസ് സ്ഥലവും പറഞ്ഞു കൊടുത്ത് കാൾ കട്ട് ചെയ്ത് അകത്തേക്ക് തന്നെ എറിഞ്ഞു. കര്യങ്ങൾ എല്ലാം പ്ലാൻ ചെയ്തപോലെ നടന്നതിൽ അവൻ്റെ മുഖത്ത് വന്യമായ ഒരു ചിരി പടർന്നു. അഞ്ജനയ്ക്ക് എല്ലാത്തിനും പാതി സമ്മതത്തോടെ കൂടെ നിക്കേടി വന്നു.

###

സ്റ്റേഷനിൽ എത്തിയ ദാസ് ഇരുവരെയും അകത്തേക്ക് ഇരുത്തി മറ്റുള്ളവരെ പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ടു. ഭദ്രയ്ക്ക് ആകെ ഉണ്ടായിരുന്ന ആശ്വാസം കാശി കൂടെ ഉള്ളതായിരുന്നു. കുറച്ച് നേരത്തിന് മുമ്പ് ശരിക്ക് പരിചയപ്പെട്ടിട്ട് പോലും ഇല്ലാത്ത ഒരുവൻ്റെ അരികിൽ അവളുടെ മനസ്സ് ശാന്തമായി നിന്നിരുന്നു. വൈകാതെ തന്നെ ഇരുവീട്ടുകാരും സ്റ്റേഷനിൽ എത്തി. പദ്മാവതിയോടും മാധവിനോടും മുത്തശ്ശിയോടും

💬 Comments

View all comments