Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]
കര്യങ്ങൾ വിശതമാക്കിയ ദാസ് ഇതിലൊരു തീരുമാനം എടുക്കാൻ നിർദേശിച്ചു.
" അതെങ്ങനെയാ സാറെ നിങ്ങളുടെ വീട്ടിലെ കുട്ടി ഒരു പെണ്ണിനെ നശിപ്പിക്കാൻ ശ്രമിച്ചതല്ലേ ഇനി അവൾ എങ്ങനെ നാട്ടിലിറങ്ങി നടക്കും ഒരു കല്യാണാലോചന പോലും വരില്ല ആ കുട്ടിക്ക് , അവൻ തന്നെ അവളെ കെട്ടി ഇതിനൊരു തീരുമാനം ആവട്ടെ അതല്ലേ നാട്ടുനടപ്പ്"
നാട്ടിലെ പ്രധാനി ചമയുന്ന മെമ്പറുടെ കയ്യാൾ ഒരുവൻ വാ ഇട്ടലച്ചു. ആ സംസാരം മറ്റുള്ളവരിലും അതേ ചിന്തയ്ക്ക് തിരികൊളുത്തി.
" എടി പിഴച്ചവളെ... നിന്നെ സ്വന്തം മോൾ പോലെ നോക്കിയതല്ലേ ഞാൻ ആ എന്നോടും എൻ്റെ മകനോടും നീ ഈ ചതി ചെയ്തല്ലോ.. ഇനി എൻ്റെ മകനോട് ഞാൻ എന്ത് പറയും അവൻ എത്ര ആശിച്ചു നിന്നതാ.. എല്ലാം നശിപ്പിച്ചല്ലോടി... സാറെ അവൻ്റെ കാലുപിടിച്ചിട്ടെങ്കിലും ഞാൻ അവരുടെ കല്യാണം നടത്തിക്കൊളാം ഞാൻ അവനെ വിളിക്കാം ഇവിടെവെച്ച് എല്ലാം നടക്കട്ടെ. ഇതൊരു കേസ് ആകരുത് ഞങ്ങളെ നാണം കെടുത്തരുത് "
ചുറ്റും കൂടിനിന്നവരുടെ ഇടയിൽ നിന്നും പത്മാവതി അഭിനയിച്ചു തിമിർത്തു. കിട്ടിയ അവസരം അവൾ മുതലെടുക്കാൻ വേണ്ടി തന്നെയാണ് അങ്ങനെ പറഞ്ഞത്. അത് ഭദ്രയ്ക്ക് മനസിലായി.
" വേണ്ട ഞ.. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ്, ഞാൻ വിളിച്ചിട്ടാ ദേവേട്ടൻ വന്നത്. എന്നെ ദേവേട്ടൻ കെട്ടിക്കോളും "
പത്മാവതിയുടെ കെണിയിൽ നിന്നും രക്ഷപെടാൻ ദാസിൻ്റെ വായിൽ നിന്നും വീണുകിട്ടിയ അവൻ്റെ പേരുവച്ച് അവൾ വായിൽ വന്നത് വിളിച്ചുപറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആയതിനാൽ കാശി ഒന്നു നടുങ്ങി. അവളെ നോക്കിയപ്പോൾ കണ്ണുകളിലെ ഭയം ഇപ്പോഴും
💬 Comments
View all comments