0%

Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]

ഉണ്ട്.

" പ്ലീസ് സമ്മതിക്ക് "

ആരും കാണാതെ ചുണ്ടനക്കിക്കൊണ്ട് ഭദ്ര കാശിയോട് അപേക്ഷിച്ചു. മൃദുലമായ അവളുടെ കൈകൾ വിറച്ചുകൊണ്ട് അവൻ്റെ കൈകളെ തേടി, കണ്ണിലെ ഭയവും അപേക്ഷയും എന്തുകൊണ്ടോ കാശിക്ക് തള്ളിക്കളയാൻ ആയില്ല. അവളുടെ കൈകളെ മുറുകെ പിടിക്കാൻ അവൻ്റെ ഉള്ളുതുടിച്ചു.

" സത്യമാണോ കാശി ?"

മാധവൻ്റെ ചോദ്യത്തിന് എല്ലാവരും കാൺകെ ഭദ്രയുടെ കൈയിൽ കൊരുത്തുപിടിച്ചുകൊണ്ട് അവൻ മറുപടി പറഞ്ഞു.

" അതെ.. സത്യമാണ് "

എന്തോ പറയാൻ ശ്രമിച്ച മാലതിയെ തടഞ്ഞുകൊണ്ട് ഭവാനി പറഞ്ഞു തുടങ്ങി.

" മാധവാ എല്ലാം ദൈവ നിശ്ചയമാണ് ഇതിൽ നമ്മൾക്ക് ചെയ്യാൻ ഒന്നുമില്ല... അങ്ങനെ തന്നെ നടക്കട്ടെ... മാലതി വണ്ടിയിൽ നിന്നും ആ കോലുകൾ എടുത്ത് വാ മോളെ. എൻ്റെ കുട്ടിക്ക് അവളെ ഇഷ്ട്ടാണെങ്കിൽ ഇവരെ ഒന്നിപ്പിക്കേണ്ടത് ൻ്റെ കടമയാണ്. മോൾക്ക് ഇഷ്ട്ടക്കെടുണ്ടോ?"

ഭദ്രയെ നോക്കി ഭവാനി ചോദിച്ചു.

" ഇല്ല "

തല താഴ്ത്തിക്കൊണ്ടാണ് അവൾ മറുപടി പറഞ്ഞത്. അപ്പോഴും കാശിയുടെ കൈ വിടാതിരിക്കാൻ അവൾ ആഗ്രഹിച്ചു. എതിർക്കാൻ കഴിയാതെ പത്മാവതി കത്തുന്ന കണ്ണുകളോടെ അവളെ നോക്കി നിന്നു.

"ദാ അമ്മേ"

ഇളംകോലം നൽകിയ ബന്ധിച്ച കോലുകൾ മാലതി ഭവാനിക്ക് കൈ മാറി. കെട്ടിവച്ച ചെത്തി മാല അഴിച്ചെടുത്ത് ഭവാനി കാശിക്കു നേരെ അത് നീട്ടി.

" ദാ കാരണവർ കോലം കല്പിച്ചു തന്നതാണ് അതവളുടെ കഴുത്തിൽ ചാർത്ത്വാ ബാക്കിയൊക്കെ നേരം വെളുത്തിട്ട് നിശ്ചയ്ക്ക ന്താ മാധവ അതല്ലേ നല്ലത് "

" അങ്ങനെ ആവട്ടെ അമ്മേ "

ജീവിതത്തിൽ മുമ്പും പോലീസ് സ്റ്റേഷനിൽ കയറിയിട്ടുണ്ടെങ്കിലും

💬 Comments

View all comments