Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]
സ്വന്തം കല്യാണം ഇങ്ങനെ നടക്കുമെന്ന് കാശി വിചാരിച്ചിരുന്നില്ല. സ്വപ്നത്തിൽ കണ്ടു കൊതിച്ച പെണ്ണിനെ തന്നെ കിട്ടിയതിൽ അവൻ്റെ മനസ്സ് സന്തോഷത്തിലായിരുന്നു. മുത്തശ്ശി കയ്യിൽ നൽകിയ പൂമാല അവളുടെ കഴുത്തിലേക്ക് നീട്ടി മൂന്നുവട്ടം കേട്ടിട്ട് അവൻ അവളെ എന്നെന്നേക്കുമായി സ്വന്തമാക്കി.
***
പത്മാവതിയിൽ നിന്നും രക്ഷപെടാൻ അവർക്കുണ്ടായിരുന്നു ഏക മാർഗമായിരുന്നു കാശി. വേറെ വഴിയില്ലാതെയാണ് അവൾ അവനെ ഇതിലേക്ക് വലിച്ചിട്ടത്. പക്ഷേ ജീവിതത്തിലെ ഏറ്റവും മോശമായ നിമിഷത്തിൽ തന്നെ രക്ഷിച്ച സുന്ദരനായ പുരുഷനോട് അവളുടെ ഉള്ളിൽ കുഞ്ഞു പ്രേമം മൊട്ടിട്ടിരുന്നു. പക്ഷേ കണ്ണടച്ച് തുറക്കും മുമ്പ് എല്ലാം കയ്യിൽ നിന്നും പോയിരുന്നു. കാശി ചാർത്തിയ മാല കഴുത്തിൽ വീണപ്പോൾ എന്തുകൊണ്ടോ അവളുടെ ഉള്ളുകുളിർന്നു. കണ്ണുകൾ ഈറനണിഞ്ഞു.
***
കാശിയുടെ പ്രാണൻ്റെ പാതി ആയി ഭദ്രതയും അവളുടെ ഇണയോട് ചേർത്ത് വച്ച പരിണയമായി അവനും !
********
അടുത്ത പാർട്ട് വരാൻ താമസിക്കും, കാത്തിരിക്കുമല്ലോ .
സ്നേഹപൂർവ്വം മന്ത്രവാദി 🪄
ഓം മായേ മറയേ തിരോഭവ സ്വാഹാ! 🧹
💬 Comments
View all comments