0%

Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]

അതവൾ വിശ്വസിക്കുകയും ചെയ്തു.

ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോകാൻ നിന്ന കാശിയെ രഘുനാഥ് അരികിലേക്ക് വിളിച്ചു. ഇരുവരും മുറ്റത്തേക്ക് നടക്കുന്നത് ഹാളിൽ ഇരുന്ന് മാലതി നോക്കുന്നുണ്ടായിരുന്നു. ഒരു മൂലയിലേക്ക് മാറി നിന്നുകൊണ്ട് രഘുനാഥ് സംസാരിച്ചു തുടങ്ങി.

" ഇന്നലെ ഹോസ്പിറ്റലിലെ കുറച്ച് കര്യങ്ങൾ ഒക്കെ ആയി തിരക്കായിരുന്നു, അതുകൊണ്ട് കാണാൻ പറ്റിയില്ല. പഠിപ്പൊക്കെ കഴിഞ്ഞില്ലേ എന്താ നിൻ്റെ ഇപ്പോഴത്തെ സ്റ്റാറ്റസ്, എവിടെങ്കിലും ജോലി ശരിയായോ "

രഘുനാഥിനോട് സംസാരിക്കാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു കാശിക്ക്. അതവൻ്റെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ പറ്റുമായിരുന്നു. എങ്കിലും മടുപ്പിക്കാതെ അവൻ കേട്ടുനിന്നു.

" ഒന്നും ആയില്ലെങ്കിൽ എൻ്റെ പരിചയത്തിൽ ഒന്നുരണ്ട്പേർ ഉണ്ട് ഞാൻ സംസാരിക്കാം. ഇവിടെ തന്നെ ആവുമ്പോൾ നിനക്ക് ഞങ്ങടെ കൂടെ താമസിക്കലോ , എന്ത് പറയുന്നു ?"

രഘുനാഥിൻ്റെ സംസാരം കാശിക്ക് ഒട്ടും തന്നെ പിടിച്ചില്ല. ഒരു പ്രശ്നമാക്കാൻ ആഗ്രഹിക്കാത്തത് കൊണ്ട് അവൻ എല്ലാം കേട്ടുനിന്നു.

" അങ്ങനെ അല്ലെങ്കിലും നിനക്ക് എപ്പോ വേണമെങ്കിലും വീട്ടിലേക്ക് വരാം കേട്ടോ. അവളെ പേടിച്ചിട്ടാണേൽ അത് ഞാൻ നോക്കികൊള്ളം . ഞാൻ എന്തായാലും എൻ്റെ ഫ്രെണ്ട്സിനോട് സംസാരിക്കാം നിൻ്റെ ജോലിക്കാര്യം "

എല്ലാം കേട്ടുനിൽക്കാൻ തീരുമാനിച്ചെങ്കിലും തന്നെ താഴ്ത്തിക്കെട്ടുന്ന രീതിയിലുള്ള സംസാരം കാശിക്ക് ഒട്ടും ദഹിച്ചില്ല. രഘുനാഥിൻ്റെ അടുക്കലേക്ക് ഒരു സ്റ്റെപ്പ് കയറി നിന്ന് കൊണ്ട് കാശി മറുപടി പറഞ്ഞു.

" ഞാൻ നിങ്ങളുടെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ല. പിന്നെ ഞാൻ വളർന്നത് ഈ വീട്ടിൽ ആണ്, എനിക്ക് വരാൻ തോന്നിയാൽ കയറിക്കിടക്കാൻ ഇവിടെ സ്ഥലം ഉണ്ട് അല്ലെങ്കിൽ മാലതിയമ്മയുടെ വീടുണ്ട്

💬 Comments

View all comments