Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]
നിങ്ങൾ അതോർത്ത് ടെൻഷൻ അടിക്കേണ്ട ആവശ്യം ഇല്ല. മുഖത്ത് നോക്കാൻ പോലും പറ്റാതെ നടക്കുന്ന നിങ്ങളുടെ രണ്ടാം ഭാര്യയെ പേടിക്കേണ്ട ആവശ്യം ഒന്നും എനിക്കില്ല. പിന്നെ ജോലി, ഇത്രേം വരെ ഒറ്റക്ക് പഠിച്ച് വരാൻ കഴിഞ്ഞെങ്കിൽ ഇനി മുന്നോട്ട് പോകാനും ഈ കാശിദേവിന് അറിയാം. അതൊന്നും ഓർത്ത് ഇവിടെ ആരും അത്താഴം മുടക്കേണ്ട. സ്വത്തിനുവേണ്ടിയാണ് ഇപ്പോഴുള്ള ഈ സംസാരം എങ്കിൽ ഇനി അതിന് ശ്രമിക്കേണ്ട. ഹാളിൽ വച്ച് മൈൻഡ് ചെയ്യാതെ പോകാൻ അറിയാഞ്ഞിട്ടല്ല വെറുതെ അവരുടെ മുമ്പിൽ നാണം കെടേണ്ടെന്ന് വിചാരിച്ചിട്ട് ചെയ്യാതിരുന്നതാ. വർഷങ്ങൾക്ക് ശേഷം കണ്ടപ്പോ അറ്റ്ലീസ്റ്റ് സുഖമാണോ എന്നെങ്കിലും ചോദിക്കും എന്ന് കരുതി. ഹ്മ്..നിങ്ങൾക്ക് അതിനൊന്നും സമയമില്ലല്ലോ, മകനെന്ന അവകാശവും പറഞ്ഞ് മേലാൽ എൻ്റെ മുന്നിൽ വരരുത്."
രഘുനാഥിൻ്റെ മുഖത്ത് നോക്കി അവൻ്റെ ഡീപ്ബാസ് വോയ്സിൽ തന്നെ പറഞ്ഞു തീർത്ത് അവൻ അകത്തേക്ക് നടന്നു. മുഖത്തുനോക്കിയുള്ള മകൻ്റെ സംസാരത്തിൽ രഘുനാഥ് പകച്ചുപോയിരുന്നു. എങ്ങനെ എങ്കിലും സ്വത്ത് നേടാൻ വേണ്ടി തന്നെയാണ് അയാൾ ശ്രമിക്കുന്നത്. പക്ഷേ ദൃഢതയാർന്ന അവൻ്റെ വാക്കുകളിൽ ആ പ്രതീക്ഷ വെന്തു വെണ്ണീർ ആയത് അയാൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല.
###
ഭദ്ര എന്നത്തേയും പോലെ രാവിലെ എഴുന്നേറ്റു കുളിച്ച് പഴയൊരു ചുരിദാറും ഇട്ട് പൂജാമുറിയിലേക്ക് നടന്നു. വിളക്ക് കത്തിച്ച് കണ്ണനോട് പ്രാർത്ഥിച്ച ശേഷം അവൾ അടുക്കളയിലേക്ക് ചെന്നു. അടുക്കള കാലിയായിരുന്നു, ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. ചായ ഉണ്ടാക്കി കുടിച്ച ഗ്ലാസും പാത്രവും സിങ്കിൽ അലക്ഷ്യമായി ഇട്ടത് അവളുടെ ശ്രദ്ധയിൽ പെടാൻ അധിക സമയം വേണ്ടിയിരുന്നില്ല. തനിക്ക് വേണ്ടത് മാത്രം ഉണ്ടാക്കിയിട്ട് വൃത്തിയാക്കാതെ
💬 Comments
View all comments