0%

Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]

പോകുന്ന പത്മാവതിയുടെ സ്വഭാവം അവൾക്ക് പരിചിതമായിക്കഴിഞ്ഞിരുന്നു.

" ഇത്ര രാവിലെ കവിലേക്ക് കെട്ടിയെടുക്കാൻ ആരാണാവോ അവിടെ ഉള്ളത് "

സഹികെട്ട ഭദ്ര ആരോടെന്നില്ലാതെ ആ ചുവരുകൾക്കുള്ളിൽ കിടന്ന് പറഞ്ഞു. പാത്രം കഴുകി ചായക്ക് വെള്ളം വച്ച് അവൾ സുഭദ്രയുടെ അടുത്തേക്ക് ചെന്നു. പതിവിൽ വിപരീതമായി ഭദ്രയെ കണ്ടപ്പോഴുള്ള സുഭദ്രയുടെ ചുണ്ടിൽ വിരിഞ്ഞ ചെറു ചിരി ഭദ്രയിൽ വലിയൊരു സന്തോഷമുണ്ടാക്കി. ഈറൻ കണ്ണുകളോടെ അവൾ അമ്മയുടെ അരികിലേക്ക് ഓടി. കണ്ണിൽ നിന്നും സുഭദ്രയുടെ കവിളിലെ തുള്ളിവീണ കണ്ണുനീർ തുടച്ചു കൊണ്ട് ഭദ്ര അമ്മയെ നോക്കി ചിരിച്ചു.

" എത്ര നാളായി അമ്മേ ഇങ്ങനെ ഒന്ന് ചിരിച്ച് കാണാൻ ഞാൻ പ്രാർത്ഥിക്കുന്നു. നിക്ക് സന്തോഷം ആയി കണ്ണൻ എൻ്റെ അപേക്ഷ കേട്ടു. ൻ്റെ കണ്ണാ..., നോക്കിക്കോ അമ്മ പെട്ടെന്ന് തന്നെ എഴുന്നേറ്റുനടക്കും "

ഉള്ളിൽ നുരഞ്ഞുപോന്തിയ സന്തോഷത്തിൽ അവൾ മനസിൽ തോന്നിയതൊക്കെ സുഭദ്രയോട് പറഞ്ഞു.

" അമ്മയ്ക്ക് ഇപ്പൊ ഒന്നുല്ല്യ മോളെ, മോൾ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് ശരിയാവുമായിരിക്കും "

തന്നെ നോക്കി കരയുന്ന മകളെ സമാധാനിപ്പിക്കാൻ നെറുകിൽ തലോടിക്കൊണ്ട് തിരിച്ചു കിട്ടിയ ശബ്ദത്തിൽ സുഭദ്ര വിക്കി വിക്കി പറഞ്ഞു. ഇരുട്ടി വെളുത്തപ്പോഴേക്കും അമ്മയ്ക്ക് വന്ന മാറ്റം ഭദ്രയിൽ ഉണ്ടാക്കിയ സന്തോഷം ഇരട്ടിയായിരുന്നു.

"ഞാൻ ചായ എടുത്തിട്ട് വരാം അമ്മേ അടുപ്പത്ത് വെള്ളം ഇരിക്കുവാ"

ഗ്യാസിൽ വെള്ളം വച്ചിട്ടുണ്ടെന്ന ബോധം വന്നതും അമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ച ശേഷം ഭദ്ര വേഗത്തിൽ അടുക്കളയിലേക്ക് ഓടി. പോകുന്ന വഴി കണ്ണനോട് നന്ദി പറയാനും അവൾ മറന്നില്ല.

ഉള്ളിലെ സന്തോഷത്തിൽ അമ്മയോട്

💬 Comments

View all comments