0%

Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]

വാതോരാതെ സംസാരിച്ച അവൾ ഭക്ഷണം പോലും ഉണ്ടാക്കാൻ മറന്നിരുന്നു. ഒടുവിൽ സുഭദ്ര ഓർമിപ്പിച്ചപ്പോഴാണ് അത്രയും നേരം മറഞ്ഞിരുന്ന വിശപ്പ് തലപൊക്കിയത്. അമ്മയെ വീൽ ചെയറിൽ ഒരുവിധം ഇരുത്തിയ ശേഷം അടുക്കളയിൽ കയറി രാവിലത്തേക്കും ഉച്ചക്കത്തേക്കും ഉള്ളത് ഉണ്ടാക്കുന്ന തിരക്കിൽ മുഴുകി അവൾ. സുഭദ്ര സഹായിക്കാം എന്ന് പറഞ്ഞെങ്കിലും ഭദ്ര നിരസിച്ചു. വർഷങ്ങൾക്ക് മുൻപുള്ളപോലെ അമ്മയും മോളും കൂടെ അടുക്കളയ്ക്ക് ജീവൻ നൽകി. സംസാരത്തിനിടയിൽ വിഷമങ്ങളുടെയും പരിഭവങ്ങളുടെയും കെട്ടഴിക്കാൻ അവൾ മറന്നില്ല.

മണിക്കൂറുകൾ കടന്നുപോയെങ്കിലും പത്മാവതി ആ വഴി തിരിഞ്ഞു നോക്കിയില്ല. കൂട്ടിന് അമ്മയുള്ളത് കൊണ്ട് ഭദ്ര അതിനെപ്പറ്റി ആലോചിക്കാനും നിന്നില്ല.

" കാവിൽ പോണില്ലേ നീ"

" ഇത്തിരി കഴിയട്ടമ്മേ , കാരണവർ തോറ്റം ഇറങ്ങുമ്പോൾ പോവാം എന്നിട്ട് തിരിച്ചുവരാം അല്ലെങ്കിൽ എൻ്റെ അമ്മക്കുട്ടി ഒറ്റക്കാവില്ലേ "

അമ്മയെ തനിച്ചാക്കി പോകാൻ അവൾക്ക് മനസുണ്ടായിട്ടല്ല പക്ഷേ ഉള്ളിൽ ആരോ പോകാൻ പറയുന്ന പോലെ തോന്നാൻ തുടങ്ങിയിട്ട് കുറച്ചായി.

അമ്മയെ കുളിപ്പിച്ച് മുറിയിൽ കിടത്തിയ ശേഷം അവളും കുളിക്കാൻ കയറി. ഗോതമ്പുനിറമുള്ള മുലകളിലൂടെ ഊർന്നിറങ്ങുന്ന പതകളെ അവൾ കൈയിലെടുത്ത് ഊതി പറപ്പിച്ചു. വളരെ സന്തോഷവതിയായിരുന്നു അവൾ, ഇതുവരെ ഇല്ലാതിരുന്ന ഒരുൻമേഷവും കവിലേക്ക് പോകാൻ ഉള്ള വ്യഗ്രതയും അവളിലുണ്ടായിരുന്നു. പൊതുവേ പുറത്തുപോകുമ്പോൾ ഏതെങ്കിലും ഡ്രസ്സ് ഇടാറുള്ള അവൾക്കിന്ന് വാർഡ്രോബിലെ ഡ്രസ്സുകളൊന്നും ചേരാത്ത പോലെ തോന്നി. ഒടുവിൽ താഴത്തെ അറ തുറന്നു അതിൽ ഭദ്രമായി മടക്കി വച്ച ഡ്രസ്സ് കയ്യിലെടുത്തു. അവസാനമായി ആഘോഷിച്ച പിറന്നാളിന് അച്ഛൻ വാങ്ങിക്കൊടുത്ത നീല ദാവണി ഉടുത്തുകൊണ്ടവൾ കണ്ണാടിയിൽ നോക്കി ഒരു കുഞ്ഞു പൊട്ടുകൂടെ തൊട്ടു. അമ്മയുടെ

💬 Comments

View all comments