Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]
മുറിയിൽ ചെന്ന് പാവാടയിൽ പിടിച്ച് വട്ടം കറങ്ങി കൊള്ളാമോ എന്ന് പുരികം പൊക്കി ചോദിച്ചു. മറുപടി കിട്ടിയതും അമ്മയോട് പറഞ്ഞ് മുൻ വാതിലും അടച്ച് ചുണ്ടിൽ വിരിഞ്ഞ ചിരി മറയ്ക്കാതെ അവൾ കവിലേക്ക് നടന്നു.
മകളുടെ മുഖത്തെ സന്തോഷം സുഭദ്രയിലും സന്തോഷമുണ്ടാക്കിയിരുന്നു.
ഒരു രാത്രികൊണ്ട് തനിക്ക് നഷ്ടപ്പെട്ട ശബ്ദവും ചലനവും തിരിച്ചു കിട്ടിയതിൽ സുഭദ്രയ്ക്ക് തെല്ലൊരു ഭയവും ഉണ്ടായിരുന്നു.
###
വീട്ടിലിരുന്നാൽ മടുപ്പാകുമെന്ന് തോന്നിയത് കൊണ്ട് അവൻ കാവിലേക്ക് പോകാൻ തീരുമാനിച്ചു. സൂര്യൻ തൻ്റെ ദിനചര്യ കഴിഞ്ഞു മടങ്ങുന്ന വേളയിൽ കാശി കുളിച്ച് ഒരു കറുത്ത് ഷർട്ടും ജീൻസും ഇട്ട് കവിലേക്കിറങ്ങി.
" എടാ നീ കാവിലേക്കല്ലേ ഇവരേം കൂടെ കൊണ്ടുപോയിക്കോ ഞാൻ രാത്രി അമ്മയുടെ കൂടെ വരാം "
ഉമ്മറത്തേക്ക് നടക്കുകയായിരുന്ന കാശിയെ വിളിച്ച് മാലതി പറഞ്ഞു. അച്ചു കുളിച്ച് റെഡി ആയിരുന്നു. കാശി സമ്മതം മൂളിയതും കുളിക്കാൻ മടിച്ച് തോർത്തും കഴുത്തിലിട്ട് അടുക്കളയിലേക്ക് ഓടിയ ദേവുവിനെ മാലതി ഓടിച്ചിട്ടുപിടിച്ച് കുളിക്കാൻ കയറ്റി. കാശിയുടെ കൂടെ പൊക്കോളാൻ പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് തന്നെ കുളിക്കാൻ കയറി.
" കുരുത്തക്കേട് കാണിക്കാതെ ദേവേട്ടൻ്റെ കയ്യും പിടിച്ച് നടക്കണം കേട്ടല്ലോ "
മുടി ചീകി കൊടുക്കുന്ന നേരം മാലതി ദേവുവിനോടായി പറഞ്ഞു. പിന്നെ സ്ഥിരം ഉപദേശങ്ങളും കൊടുത്ത് രണ്ടിനേം കാശിയുടെ കയ്യിൽ ഏല്പിച്ചു.
സൂര്യൻ മറഞ്ഞ ഇരുട്ടിലെ നിലാവൊളി പൂശിയ മാനത്തിന് കീഴിലൂടെ തൻ്റെ സഹോദരിമാരെയും കൂട്ടി കാശി കവിലേക്ക് നടന്നു. വഴിയിലുടനീളം ദേവു അവളുടെ കുറുമ്പ് കാട്ടാൻ മറന്നില്ല. കാശിയുടെ കയ്യിൽ തൂങ്ങിയും മുന്നേ ഓടിയും അവൾ
💬 Comments
View all comments