Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]
കുറുമ്പോടെ പാത പിന്നിട്ടുകൊണ്ടിരുന്നു. മറുവശത്ത് കാശിയോടൊപ്പം സംസാരിച്ച് നടക്കുന്ന അച്ചുവിൻ്റെ മനസിൽ അമ്മ ഇതറിഞ്ഞാൽ ഉണ്ടാവുന്ന പൊല്ലാപ്പുകൾ ഓരോന്നായി ഓടിക്കൊണ്ടിരുന്നു.
കാവിൻ്റെ മുമ്പിലേക്ക് കയറുന്നതിന് മുമ്പ് നടന്നു വരുന്ന കാശിയെയും അച്ചുവിനെയും നോക്കി കയ്യും കെട്ടി നിൽക്കുന്ന ദേവുവിനെ കാശി ഇരുത്തിയൊന്ന് നോക്കി. അതുകണ്ടതും ദേവു നന്നായൊന്ന് ഇളിച്ചുകാട്ടി കണ്ണുകൊണ്ട് ഐസ്ക്രീം വണ്ടിക്ക് നേരെ കാണിച്ചു.
" പ്ലീസ് "
ഇല്ലെന്നും പറഞ്ഞ് അടുത്തെത്തിയ കാശിയുടെ താടിയിലേക്ക് ഏന്തി വലിഞ്ഞു കൈ എത്തിച്ച് അവൾ കൊഞ്ചി. അതിൽ വീണ കാശി തൽക്കാലം ബോൾ ഐസ്ക്രീമിൽ രണ്ടിനേം ഒതുക്കി.
ഏകദേശം എട്ടുമണിയോടെ കാവിലെ പ്രധാന ദൈവമായ കാരണവരുടെ ഇളംകോലം ഇറങ്ങുന്നത്. യോദ്ധാവായിരുന്ന കാരണവരുടെ അങ്കംവെട്ടു കാണാൻ പൊതുവേ കാവ് നിറയാറുണ്ട്. ഏഴുമണി ആയതേ ഉള്ളെങ്കിലും തിരുമുറ്റത്തെ കസേരകൾ ഒരുവിധം നിറഞ്ഞിരുന്നു. ഞാൻ രണ്ടിനേം കൂട്ടി തിരുമുറ്റത്തിന് മുൻപുള്ള സ്ഥലത്ത് കസേരയിൽ ഇരുന്നു. ഇവിടെ നിന്നും നോക്കിയാൽ കാവിൻ്റെ നടയും തൊഴുതു നിൽക്കുന്നവരെയും കാണാം. Icecream തിന്നുകഴിഞ്ഞ് അകത്തേക്ക് പോകാമെന്ന് പറഞ്ഞ് ക്യാമറയുടെ ബാക്ക് ദേവുവിൻ്റെ കഴുത്തിൽ തൂക്കി ഇട്ട് ഞാൻ ക്യാമറയിൽ പണിയാൻ തുടങ്ങി. തല താഴ്ത്തിയിരുന്നു നോക്കുന്നതിനാൽ മുന്നിലൂടെ പോകുന്ന ആളുകളെ എനിക്ക് കാണില്ലായിരുന്നു, പക്ഷേ ഒരു കൂട്ടം കാലൊച്ചകൾ എന്നെ കടന്ന് പോയപ്പോൾ എൻ്റെ ഹൃദയം വല്ലാതെ തുടിച്ചത് ഞാൻ അറിഞ്ഞു. ഒരു നിമിഷം ശ്വാസം പോലും നിലച്ചത് പോലെ തോന്നി. തല ഉയർത്തി നോക്കിയെങ്കിലും ആരെയാണ് എന്തിനെയാണ് നോക്കേണ്ടത് എന്ന് അറിയാത്തതിനാൽ ചുറ്റും നോക്കി പഴേ പണി തന്നെ ചെയ്യാൻ തുടങ്ങി.
സെറ്റിംഗ്സ് ഒക്കെ
💬 Comments
View all comments